മിറർലെസ് കാമറ വിപ്ലവം ശക്തമാവുന്നു പുതു മോഡലുകളുമായി നിക്കോൺ
text_fieldsദുബൈ: അതിശയിക്കുന്ന ഫ്രെയിമുകളിലേക്ക് മിഴി തുറക്കാൻ നേരമാവുന്നു. ഫോേട്ടാഗ്രഫി മേഖലയിൽ പുത്തൻ തരംഗമായി മിറർലെസ് ക്യാമറകൾ.
ഫോേട്ടാഗ്രഫി ലോകം ഏറെ കാത്തിരുന്ന നിക്കോണിെൻറ Z7,Z6 ഫുൾഫ്രെയിം മിറർലെസ് ക്യാറമയാണ് അന്തർദേശീയ പ്രശസ്തരായ ഫോേട്ടാഗ്രാഫർമാരുടെയും കാമറ പ്രേമികളുടെയും സാന്നിധ്യത്തിൽ ദുബൈയിൽ അവതരിപ്പിച്ചത്. കാമറയുടെ മിഴിവിനൊപ്പം ഫോേട്ടാഗ്രാഫറുടെ മികവും പൂർണാർഥത്തിൽ പ്രകടമാക്കാൻ ഇനി സാധിക്കും. മികച്ച സെൻസർ, സൈലൻറ് മോഡ് തുടങ്ങിയ സവിശേഷതകളും പുതുമയാണ്.
വലിപ്പവും ഭാരക്കുറവും കാമറയെ കൂടുതൽ ആകർഷകമാക്കുന്നുവെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാെൻറ ഒൗദ്യോഗിക ഫോേട്ടാഗ്രാഫർ അലി ഇൗസ അഭിപ്രായപ്പെട്ടു. ഏറെ കാലത്തെ ഗവേഷണങ്ങളുടെ മികച്ച ഫലമാണ് ഇസഡ് സീരീസ് എന്നും ഫോേട്ടാഗ്രാഫർമാർ പുലർത്തുന്ന അതേ ശുഷ്കാന്തി നൽകുന്ന കാമറ ഏറ്റവും മികച്ച കൂട്ടാളിയായി മാറുമെന്നും നിക്കോൺ മിഡിൽ ഇൗസ്റ്റ് മാനേജിങ് ഡയറക്ടർ നരേന്ദ്രമേനോൻ പറഞ്ഞു. പ്രശസ്ത വൈൽഡ് ലൈഫ് ഫോേട്ടാഗ്രാഫർ മാർസൽ വാൻ ഉൗസ്റ്റൺ, ഫാഷൻ ഫോേട്ടാഗ്രാഫർ സ്റ്റീഫൻ സീഗൽ എന്നിവരും ക്ലാസുകളെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.