ലുലു അൽ ബർഷയിൽ നിഷ്കയുടെ പുതിയ ഷോറൂം
text_fieldsനിഷ്ക ലുലു അൽ ബർഷയിൽ പുതിയ ഷോറൂം തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെയർമാൻ സി.എം. നിഷിൻ തസ്ലിം വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുന്നു. കോ ചെയർമാൻ
വി.എ. ഹസ്സൻ സമീപം
ദുബൈ: ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ മോറികാപ് ഗ്രൂപ്പിന്റെ നിഷ്ക മോമന്റസ് ജ്വല്ലറിയുടെ രണ്ടാമത് ഷോറൂം ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് ലുലു അൽ ബർഷയിൽ സിനിമാതാരം വിദ്യ ബാലൻ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടു നിർമിക്കുന്ന ഓഫിസ് വെയർ, ഡെയ് ലി വെയർ, വെഡിങ് കലക്ഷൻസ്, കൂടാതെ 18 കാരറ്റ് സ്വർണാഭരണങ്ങൾ ഉൾപ്പെടെ വ്യത്യസ്തമായ ട്രെൻഡി ഡിസൈനിൽ വിപുലമായ ശേഖരണത്തോടൊപ്പം സുതാര്യമായ വിലയുമാണ് നിഷ്കയേ മറ്റുള്ള ജ്വല്ലറികളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് നിഷ്ക മോമന്റസ് ജ്വല്ലറി ചെയർമാൻ സി.എം. നിഷിൻ തസ്ലിം, മാനേജിങ് ഡയറക്ടർ സി.എം. റിസ്വാൻ ഷിറാസ്, കോ ചെയർമാൻ വി.എ. ഹസ്സൻ (എസ്.ബി കേറിയൽ എസ്റ്റേറ്റ്, ഫ്ലോറ ഹോട്ടൽസ് ചെയർമാൻ), കോ ഫൗണ്ടർ വി.പി. മുഹമ്മദ് അലി (ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ) എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിഷ്കയുടെ രണ്ട് ബ്രാഞ്ചിൽ നിന്നും എല്ലാ ഉപഭോക്താക്കൾക്കും ആദ്യ രണ്ട് ദിവസത്തേക്ക് വാങ്ങുന്ന പകുതി സ്വർണാഭരണങ്ങൾ പൂജ്യം ശതമാനം പണിക്കൂലിയിൽ സ്വന്തമാക്കാം. ദുബൈയിൽ ആദ്യമായി സ്വർണാഭരണ വിതരണ രംഗത്ത് പരിപൂർണ സുതാര്യത ഉറപ്പുവരുത്തുന്നതിന് പണിക്കൂലി അടങ്ങിയ പ്രൈസ് ടാഗ് നിഷ്ക ഉറപ്പുവരുത്തുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.