യു.എ.ഇയിലേക്ക് മടങ്ങാൻ ഐ.സി.എ അനുമതി വേണ്ട
text_fieldsദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് മടങ്ങാൻ യു.എ.ഇ ഫെഡറൽ അതോറിറ്റിയുടെ (ഐ.സി.എ) അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കി. പ്രവാസികൾക്ക് യു.എ.ഇയിലേക്ക് മടങ്ങാനുള്ള വലിയ കടമ്പകളിലൊന്നാണ് ഇതോടെ ഒഴിവാകുന്നത്. അബൂദബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഐ.സി.എ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് വിമാനത്താവളങ്ങളിലേക്കും നിയന്ത്രണം ഒഴിവാക്കിയത്.
എന്നാൽ, റസിഡൻറ് വിസക്കാർ ഐ.സി.എയുടെ വെബ്സൈറ്റിൽ (uaeentry.ica.gov.ae) രജിസ്റ്റർ ചെയ്യണം. ഇതിന് ശേഷം വേണം ടിക്കറ്റ് ബുക്ക് ചെയ്യാൻ. അംഗീകൃത ലാബിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ മാറ്റമില്ല. 96 മണിക്കൂർ മുൻപ് പരിശോധിച്ചതിെൻറ ഫലമാണ് വിമാനത്താവളത്തിൽ ഹാജരാക്കേണ്ടതെന്നും അധികൃതർ അറിയിച്ചു.
ഐ.സി.എ അനുമതി ലഭിക്കാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. യു.എ.ഇയിലേക്ക് സന്ദർശക വിസക്കാർക്ക് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഐ.സി.എ അനുമതി ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.