എം.എ. യൂസുഫലിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത് അനുമതിയില്ലാതെ -ലുലു ഗ്രൂപ്
text_fieldsഅബൂദബി: വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലിയുടെ ജീവചരിത്രം പുസ്തക രൂപത്തിലാക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് ലുലു ഗ്രൂപ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു. കേരളത്തിൽ ഒരു വ്യക്‌തി യൂസുഫലിയുടെ ജീവചരിത്രം അറബി ഭാഷയിൽ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന വാർത്തകളെത്തുടർന്നാണ് ലുലു ഗ്രൂപ് ഇക്കാര്യം വ്യക്‌തമാക്കിയത്. പുസ്തകത്തിനായി രചയിതാവ് അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അറബ് മേഖലയിൽ പ്രവർത്തിക്കുന്ന ആളെന്നനിലയിൽ എം.എ. യൂസുഫലിയെക്കുറിച്ചുള്ള പുസ്തകം അറബിയിൽ വരുമ്പോൾ സൂക്ഷ്മമായ വിശകലനത്തിന് വിധേയമായേക്കാം. അതുകൊണ്ടാണ് പരിശോധനയും വിലയിരുത്തലും വേണ്ടിവരുന്നത്. ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതിനെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിന്മാറാൻ രചയിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.