ബഹിരാകാശ കാര്യത്തിൽ രാഷ്ട്രീയം പാടില്ല -സാറ അൽ അമീരി
text_fieldsദുബൈ: ബഹിരാകാശ കാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് യു.എ.ഇ പൊതുവിദ്യാഭ്യാസ, ഭാവി സാങ്കേതികകാര്യ സഹമന്ത്രിയും ബഹിരാകാശ ഏജൻസി അധ്യക്ഷയുമായ സാറ അൽ അമീരി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സമ്പത്തിക ഉച്ചകോടിയിലെ സംവാദത്തിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്.
ബഹിരാകാശ പേടകങ്ങളെ നശിപ്പിക്കാൻ സൈനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതു സംബന്ധിച്ച വിഷയത്തിലാണ് ചർച്ച നടന്നത്. ദീർഘകാലത്തേക്ക് ആവശ്യമായ ഒരു ഇടമെന്ന നിലയിൽ രാഷ്ട്രീയം ഇക്കാര്യത്തിൽ ഇടപെടരുത്.
ആഗോള തർക്കങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നമ്മുടെ പക്കലുണ്ട്. നിലവിലെ പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ പ്രശ്നം സൃഷ്ടിക്കരുത് -സാറ അൽ അമീരി പറഞ്ഞു. ബഹിരാകാശം സമാധാനപരമായ ഉപയോഗത്തിനുള്ളതാണെന്ന് ബോധപൂർവവും സുതാര്യമായും ഉറപ്പിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.