ശുചിത്വമില്ല: അബൂദബിയിലെ റസ്റ്റാറന്റ് അടച്ചുപൂട്ടി
text_fieldsഅബൂദബി: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബൂദബിയിലെ റസ്റ്റാറന്റ് അധികൃതര്‍ അടച്ചുപൂട്ടി. ഖാലിദിയയിലെ അമീര്‍ അല്‍ ഷാം റസ്റ്റാറന്റ് ആന്‍ഡ് ഗ്രില്‍സ് ആണ് അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടിയത്. പരിശോധനയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഗുരുതരമായ നിയമലംഘനം നടത്തിയതിനെത്തുടര്‍ന്ന് അബൂദബിയില്‍ രണ്ട് റസ്റ്റാറന്റുകള്‍ അടുത്തിടെ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. ഇന്‍ഡസ്ട്രിയല്‍ ജങ്ഷനില്‍ പ്രവര്‍ത്തിച്ച ബംഗ്ല സ്നാക്ക് റസ്റ്റാറന്റ്, ദര്‍ബാര്‍ എക്സ്പ്രസ് റസ്റ്റാറന്റ് എന്നിവയാണ് നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അടച്ചുപൂട്ടിയത്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് മോശമായ ഭക്ഷണം തുടര്‍ച്ചയായി വിതരണം ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷമായിരുന്നു റസ്റ്റാറന്റുകളിലേതെന്നും, കൈയുറ ധരിക്കാതെയും ശിരോകവചം ധരിക്കാതെയും മറ്റുമായിരുന്നു ജീവനക്കാര്‍ ഭക്ഷണം വിളമ്പിയിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച അബൂദബി മഫ്രഖ് ഇന്‍ഡസ്ട്രിയില്‍ സിറ്റിയിലെ ഖുഷാബ് ദര്‍ബാര്‍ റസ്റ്റാറന്റ് അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ 800555 എന്ന ഹോട്ട്ലൈൻ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.