ജീവനക്കാരും കാഷ് കൗണ്ടറുമില്ല; ആദ്യ നിർമിതബുദ്ധി നിയന്ത്രിത സ്റ്റോർ തുറന്നു
text_fieldsദുബൈ: ജീവനക്കാരോ കാഷ് കൗണ്ടറോ ഇല്ല, കാത്തിരിപ്പോ ചോദ്യങ്ങളോ ഇല്ല, ഉപഭോക്താവിന് സ്വതന്ത്രമായി പ്രവേശിച്ച് പർചേസ് നടത്തി തിരിച്ചുപോരാം.
ഇതാണ് ദുബൈ എമിറേറ്റ്സ് മാളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പുതിയ സ്റ്റോറിെൻറ പ്രത്യേകത. നിർമിതബുദ്ധി സംവിധാനം ഉപയോഗിച്ചുള്ള ഗൾഫ് മേഖലയിലെ ആദ്യ സ്റ്റോറാണിത്. അവിടെ പ്രവേശിച്ചുകഴിഞ്ഞാൽ എല്ലാകാര്യങ്ങളും നമ്മളറിയാതെ നടന്നോളും.
നമുക്ക് ആവശ്യമുള്ള വസ്തുക്കൾ എടുക്കുകയും മടങ്ങുകയും ചെയ്യാം. ആകെ വേണ്ടത് ഉപഭോക്താക്കൾ തങ്ങളുടെ ഫോണിൽ ആപ് ഡൗൺലോഡ് ചെയ്യുകയാണ്. നിങ്ങൾ കടയിൽനിന്ന് എടുക്കുന്ന ഒാരോ സാധനങ്ങളും ഡിജിറ്റൽ ഷോപ്പിങ് ബാസ്കറ്റിൽ ചേർക്കപ്പെടും. ജീവനക്കാരുടെ സഹായമില്ലാതെ പണമടക്കൽ അടക്കം എല്ലാകാര്യങ്ങളും പൂർത്തിയാവുകയും ചെയ്യും. കാരിഫോറിെൻറ സ്റ്റോർ യു.എ.ഇ നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക് ആപ്ലിക്കേഷൻസ് വകുപ്പ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ, മാജിദ് അൽ ഫുത്തൈം ഹോൾഡിങ് സി.ഇ.ഒ അലൈൻ ബെജ്ജാനി, മാജിദ് അൽ ഫുത്തൈം റീെട്ടയ്ൽ സി.ഇ.ഒ ഹാനി വായിസ് എന്നിവർ ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്.
1300 ഇനം ഉൽപന്നങ്ങൾ ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. നീണ്ടവരികളിൽ ഉപഭോക്താക്കൾ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് നൂതന സ്റ്റോർ ആരംഭിച്ചതെന്ന് മാജിദ് അൽ ഫുത്തൈം ചീഫ് ഡിജിറ്റൽ ഓഫിസർ നല്ല കരുണാനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.