തൊഴിലാളികൾക്ക് ഉച്ചവിശ്രമം ഇന്നുമുതൽ
text_fieldsദുബൈ: യു.എ.ഇയിൽ ബുധനാഴ്ച മുതൽ ഉച്ചവിശ്രമ നിയമം നിലവിൽവരും. പൊതുസ്ഥലത്ത് ഉച്ചക്ക് 12.30 മുതൽ മൂന്നുവരെ തൊഴിലാളികളെ വെയിലേൽക്കുന്ന നിലയിൽ പണിയെടുപ്പിക്കരുത്. നിയമംലംഘകർക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) വരെ പിഴ ലഭിക്കും. യു.എ.ഇയിൽ വേനൽചൂട് കനക്കുന്ന സാഹചര്യത്തിലാണ് മൂന്നുമാസത്തേക്ക് നിയമം നിലവിൽവരുന്നത്. ഇന്നുമുതൽ സെപ്റ്റംബർ 15 വരെ നിയമം നിലവിലുണ്ടാകും. എന്നാൽ, അടിയന്തര സ്വാഭാവമുള്ള ജോലികളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി, ജലവിതരണ തടസ്സം, റോഡ് ഗതാഗത തടസ്സം എന്നിവ ഒഴിവാക്കിയുള്ള ജോലിക്ക് നിയമം ബാധകമല്ല. ഇതിൽ ഏർപ്പെടുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും നിർജലീകരണം തടയാനും മുൻകരുതൽ എടുത്തിരിക്കണം. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാം. തുടർച്ചയായി 18ാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.