പ്രവാസികൾക്ക് നോര്‍ക്ക ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു
text_fieldsനാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക് പുതിയ സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നോർക്ക റൂട്സും കേരള ബാങ്കും സംയുക്തമായി ബിസിനസ് മീറ്റും വായ്പാ നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു. പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവാ എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി പ്രകാരമാണ് ലോൺ മേള നടത്തുക.
രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാം. താൽപര്യമുള്ളവര് www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം.
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുളള ഫ്രാഞ്ചൈസികള്‍, ഡീലര്‍ഷിപ്, അസംസ്കൃത വസ്തുക്കളുടെ വിതരണം ഉള്‍പ്പെടെയുള്ള സംരംഭക സാധ്യതകള്‍ കൂടി പരിചയപ്പെടുന്നതിന് സഹായകരമായ രീതിയിലാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ജനുവരി ആറിന് മലപ്പുറം പൊന്നാനിയില്‍ ആര്.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതലാണ് പരിപാടി. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപവത്കരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പാസ്പോർട്ടിന്റെ കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവയും സഹിതമാണ് പങ്കെടുക്കേണ്ടത്.
ഒരു ലക്ഷം രൂപ മുതൽ 30ലക്ഷം രൂപവരെയുള്ള സംരംഭക പദ്ധതിക്കാണ് ഇതുവഴി വായ്പക്ക് അവസരമുള്ളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കാള്‍ സര്‍വിസ്) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.