നോർക്ക റൂട്ട്സ് ലീഗൽ കൺസൽട്ടന്റ്മാരെ ക്ഷണിച്ചു
text_fieldsദുബൈ: കേരളീയരായ പ്രവാസികളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗജന്യ സേവനം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് ലീഗൽ കൺസൽട്ടന്റ്മാരെ ക്ഷണിച്ചു.
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും മറ്റും നിയമക്കുരുക്കിലകപ്പെടുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പ്രവാസി നിയമ സഹായ സെൽ പദ്ധതിയിൻ കീഴിൽ യു.എ.ഇ(അബൂദബി, ഷാർജ, ദുബൈ), സൗദി അറേബ്യ(റിയാദ്, ദമ്മാം, ജിദ്ദ) ബഹ്റൈൻ(മനാമ), ഒമാൻ(മസ്കത്ത്), കുവൈത്ത്(കുവൈത്ത് സിറ്റി), ഖത്തർ(ദോഹ), മലേഷ്യ(ക്വലാലംപുർ)എന്നിവിടങ്ങളിലേക്കാണ് ലീഗൽ കൺസൽട്ടന്റ്മാരെ ആവശ്യമുള്ളത്.
കേസുകളിൽ നിയമോപദേശം, നഷ്ടപരിഹാരം/ ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവക്ക് അതത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. അപേക്ഷ േഫാറം ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ആഗസ്റ്റ് 15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.