Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗുണം പലത്​; ഉടൻ നേടണം...

ഗുണം പലത്​; ഉടൻ നേടണം പ്രവാസി തിരിച്ചറിയൽ കാർഡ്​

text_fields
bookmark_border
ഗുണം പലത്​; ഉടൻ നേടണം പ്രവാസി തിരിച്ചറിയൽ കാർഡ്​
cancel

പറ്റുമെങ്കിൽ ഇന്നുതന്നെയെന്ന രൂപത്തിൽ അത്ര ജാഗ്രതയോടെ എല്ലാ പ്രവാസികളും സ്വന്തമാക്കേണ്ടതാണ്​ നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡ്​. സർക്കാറി​​​​​​​​െൻറ മറ്റ്​ എന്തൊക്ക സഹായപദ്ധതികൾ ഉണ്ടെങ്കിലും ഏറ്റവും ആകർഷകമായതും സ്വന്തമാക്കാൻ താരതമ്യേന എളുപ്പമുള്ളതുമാണ്​ നോർക്കയുടെ തിരിച്ചറിയൽ കാർഡെന്നാണ്​ ഇൗ രംഗത്ത്​ പ്രവർത്തിക്കുന്നവർ പറയുന്നത്​. വിവിധ പദ്ധതികൾക്കുള്ള തിരിച്ചറിയൽ കാർഡായി ഇത്​ ഉപയോഗിക്കാൻ കഴിയും. 2008ലാണ്​ മറ്റ്​ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന മലയാളികൾക്കായി നോർക്ക തിരിച്ചറിയൽകാർഡ്​ പദ്ധതി നടപ്പാക്കുന്നത്​. കാർഡ്​ ഉടമകൾക്ക്​ ന്യൂ ഇന്ത്യ ഇൻഷുറൻസ്​ കമ്പനിയുടെ രണ്ട്​ ലക്ഷം രൂപ വരെ ഇൻഷ​ുറൻസ്​ കവറേജ്​ ലഭിക്കും എന്നതാണ്​ ഏറ്റവും വലിയ പ്രത്യേകത. 

അപകട മരണം, അപകടം മൂലം സംഭവിക്കുന്ന സ്​ഥിരമായതോ ഭാഗികമായതോ ആയ അംഗവൈകല്യം തുടങ്ങിയവക്കും ആനുകൂല്യം ലഭിക്കും. ഇൻഷുറൻസ്​ കവറേജി​​​​​​​​െൻറ പോളിസി നമ്പർ ഇൗ കാർഡിൽ രേഖപ്പെടുത്തിയിരിക്കുകയും ചെയ്യും. അപേക്ഷാരജിസ്​ട്രേഷൻ ഫീസ്​ 300 രൂപയാണ്​. വിദേശത്ത്​ ആറുമാസത്തിലധികം ജോലിചെയ്യുകയോ റസിഡൻറ്​്​ പെർമിറ്റ്​ നേടി താമസിക്കുകയോ ചെയ്യുന്ന 18 വയസ്​ തികഞ്ഞ ആർക്കും​ കാർഡിന്​ അപേക്ഷിക്കാം. അപേക്ഷാഫോം പഞ്ചായത്ത്​, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവ വഴി ലഭിക്കും. വിവിധ പ്രവാസിസംഘടനകൾ വഴിയും നോർക്കയുടെയും നോർക്ക റൂട്ട്​സി​​​​​​​​െൻറയും ഒാഫിസുകളിലും www.norkaroots.net എന്ന വെബ്​​ൈസെറ്റിലും സൗജന്യമായി ഫോറം ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്​പോർട്ടി​​​​​​​​െൻറ പകർപ്പ്​ -വിസ ഉൾപ്പെടെയുള്ളത്​, അതത്​  രാജ്യങ്ങളിൽ നിലവിലുള്ള നിയമാനുസൃതമായ വിസ/തൊഴിൽ/താമസപെർമിറ്റി​​​​​​​​െൻറ പകർപ്പ്​ എന്നിവ അപേക്ഷക്കൊപ്പം നൽകണം. നേരിൽ അപേക്ഷ നൽകുകയാണെങ്കിൽ 300 രൂപ. അല്ലെങ്കിൽ 300രൂപയുടെ ഡിമാൻറ്​ ഡ്രാഫ്​റ്റ്​ (ചീഫ്​ എക്​സിക്യുട്ടീവ്​ ഒാഫിസർ, നോർക്ക റൂട്ട്​സ്​ എന്ന പേരിൽ അതത്​ മേഖലാ ആസ്​ഥാനത്ത്​ മാറാവുന്നത്​) വേണം. 

ഇവയും പൂരിപ്പിച്ച അപേക്ഷയും സഹിതം അപേക്ഷകനോ, അയാളു​െട അഭാവത്തിൽ കുടുംബാംഗമോ അതത്​ മേഖലാ ഒാഫിസിൽ തപാൽ വഴിയോ നേരി​േട്ടാ നൽകുകയാണ്​ വേണ്ടത്​. അപേക്ഷാ ഫോറത്തിൽ കാണിച്ച വിവരങ്ങൾ ശരിയാണെന്ന്​ അതത്​ രാജ്യങ്ങളിലെ ഇന്ത്യൻ എംബസി അല്ലെങ്കിൽ നാട്ടിലുള്ള വാർഡ്​ അംഗം, കൗൺസിലർ, പഞ്ചായത്ത്​ പ്രസിഡൻറ്​, മുനിസിപ്പൽ ചെയർമാൻ, മേയർ, ഗസറ്റഡ്​ ഒാഫിസർ എന്നിവരിൽ ആരെങ്കിലും സാക്ഷ്യ​െപ്പടുത്തിയിരിക്കണം. അവരുടെ പേരോട്​കൂടിയ സീൽ പതിച്ച്​ ഒപ്പു​വെക്കുകയും വേണം. ഇതല്ലാതെ www.norkaroots.net എന്ന വെബ്​സൈറ്റിലൂടെ നേരിട്ടും അപേക്ഷ നൽകാനാകും. പരമാവധി മൂന്ന്​വർഷമാണ്​ പ്രവാസി തിരിച്ചറിയൽ കാർഡി​​​​​​​​െൻറ കാലാവധി. ഇത്​ കഴിഞ്ഞാൽ 300 രൂപ വീണ്ടും നൽകി മൂന്ന്​ വർഷത്തേക്ക്​ വീണ്ടും കാർഡ്​ പുതുക്കാനുമാകും. ഒാർക്കുക, പ്രവാസികളുമായി ബന്ധപ്പെട്ട ഏത്​ നടപടിക്രമങ്ങൾക്കുമുള്ള ഒൗദ്യോഗിക രേഖയായി നോർക്ക തിരിച്ചറിയൽ കാർഡ്​ മാറ്റുക എന്നതാണ്​ സർക്കാറി​​​​​​​​െൻറ ലക്ഷ്യം.    

സഹായവുമായി പ്രവാസി സംഘടനകൾ
നോർക്ക തിരിച്ചറിയൽ കാർഡുമായി ബന്ധ​െപ്പട്ട സകല സഹായങ്ങളും ചെയ്യാൻ എല്ലാ ജി.സി.സി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട പ്രവാസി സംഘടനകൾ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്​. ഇവയുമായി ബന്ധപ്പെട്ടും അപേക്ഷ നൽകാം. (തുടരും) 

തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട പ്രത്യേക സെല്ലുകൾ നോർക്ക തുറന്നിട്ടുണ്ട്​
തിരുവനന്തപുരം:
നോർക്ക റൂട്ട്​സ്​ ​െഎ.ഡി കാർഡ്​ സെൽ
നോർക്ക സ​​​​​​​െൻറർ, തൈക്കാട്​, തിരുവനന്തപുരം
ഫോൺ: 0471- 2329950. 
ഇമെയിൽ: idcelltvm@norkaroots.net

എറണാകുളം : 
നോർക്ക റൂട്ട്​സ്​ ​െഎ.ഡി കാർഡ്​ സെൽ
സർട്ടിഫിക്കറ്റ്​ ഒാതൻറിഫിക്കേഷൻ സ​​​​​​​െൻറർ, ഡോർ നമ്പർ 41/1313- B, 
വി.എം     കോംപ്ലക്​സ്​, സി.പി. ഉമ്മർ റോഡ്​, എറണാകുളം. 
ഫോൺ: 0484 2371830, 2371810 
ഇമെയിൽ: idcellekm@norkaroots.net 

കോഴിക്കോട്​:
​േനാർക്ക റൂട്ട്​സ്​ ​െഎ.ഡി കാർഡ്​ സെൽ
സെകൻഡ്​ ​േഫ്ലാർ, സാമോറിൻ സ്​ക്വയർ ലിങ്​ റോഡ്​, കോഴിക്കോട്​.
ഫോൺ: 0495- 2304882, 2304885
ഇ മെയിൽ: idcellclt@norkaroots.net  

•    കാസർകോഡ്​, കണ്ണൂർ, കോഴി​േക്കാട്​, മലപ്പുറം, വയനാട്​ ജില്ലക്കാർ കോഴിക്കോട്​ സെല്ലിലാണ്​ അപേക്ഷ നൽകേണ്ടത്​.
•    തൃശൂർ, എറണാകുളം, പാലക്കാട്​, കോട്ടയം, ഇടുക്കി ജില്ലക്കാർ എറണാകുളം സെല്ലുമായാണ്​ ബന്ധ​പ്പെടേണ്ടത്​.
•    ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലുള്ളവർ തിരുവനന്തപുരം സെല്ലുമായി ബന്ധപ്പെട്ടാണ്​ കാര്യങ്ങൾ ചെയ്യേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsNorka Root
News Summary - norka roots-qatar-gulf news
Next Story