മലയാളത്തിെൻറ അഭിമാനമായി നൗഫൽ പെരിന്തൽമണ്ണ
text_fieldsഷാർജ: ലോകോത്തര ഫോട്ടോഗ്രാഫർമാർ മാറ്റുരച്ച 'എക്സ്പോഷർ' വേദിയിൽ മലയാളത്തിെൻറ അഭിമാനമായി നൗഫൽ പെരിന്തൽമണ്ണ. ഷാർജ ഗവൺമെൻറ് ഓപൺ കാറ്റഗറിയിലാണ് പെരിന്തൽമണ്ണ വേങ്ങൂർ സ്വദേശി നൗഫൽ ഒന്നാം സ്ഥാനം നേടിയത്. ഷാർജ ഗവൺമെൻറ് മീഡിയ ഓഫിസ് ഫോട്ടോഗ്രാഫറായ നൗഫൽ പകർത്തിയ 2020ലെ പുതുവർഷാഘോഷത്തിെൻറ ചിത്രമാണ് അവാർഡിന് അർഹമായത്. 1500 ഡോളറും കാനൻ കാമറയും ഗിഫ്റ്റ് വൗച്ചറും അടങ്ങുന്നതാണ് പുരസ്കാരം.
ഷാർജ അൽ മജാസിൽ നടന്ന ന്യൂ ഇയർ വെടിക്കെട്ടാണ് നൗഫൽ കാമറയിൽ പകർത്തിയത്. മുമ്പും നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് നൗഫൽ. കോവിഡ് തുടങ്ങിയശേഷം ഒരു വർഷത്തിനിടെ ആറ് അവാർഡുകൾ സ്വന്തമാക്കി. യു.എൻ എൻവയൺമെൻറിെൻറയും ഗ്രീൻസ്റ്റോം ഫൗണ്ടേഷെൻറയും ഗ്രീൻസ്റ്റോം ഇൻറർനാഷനൽ ഫോട്ടോഗ്രഫി അവാർഡ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് ഷാർജ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ രാജ്യാന്തര ഫോട്ടോഗ്രാഫർമാരെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. 15,000 ദിർഹമായിരുന്നു സമ്മാന തുക. ഭാര്യ: തസ്നി താജ്. മകൻ: മുഹമ്മദ് ഷാസിൽ.
കാഴ്ചകളുടെ വര്‍ണ കുടമാറ്റത്തിന് വിജയസമാപനം
ഷാര്‍ജ: നിര്‍മിത ബുദ്ധിയുടെ ലോകത്തിലൂടെ മനുഷ്യന് സഞ്ചരിക്കുന്നത് ഏതുവിധത്തിലായിരിക്കുമെന്ന ചോദ്യത്തിെൻറ വലിയ ഉത്തരമായിരുന്നു ഷാര്‍ജ എക്സ്പോസെൻററില്‍ സമാപിച്ച 'എക്സ്പോഷര്‍' ഫോട്ടോ മഹോത്സവം. മനുഷ്യന് മനുഷ്യനെതന്നെ വേട്ടയാടുന്നതും അടിച്ചോടിക്കുന്നതും കൊന്നു തള്ളുന്നതുമായ നൂറുക്കണക്കിന് ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഇടംപിടിച്ചത്. നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്കും വിഭവങ്ങള്‍ക്കും ഇടയില്‍ പടര്‍ന്നുപന്തലിക്കുന്ന കോണ്‍ക്രീറ്റു കാടുകളും വെടിയൊച്ചകള്‍ക്കിടയില്‍ പ്രാണനെ ഒളിപ്പിച്ചുവെക്കുന്ന അഭയാര്‍ഥി ബാല്യങ്ങളും വലിയ ചോദ്യങ്ങളാണ് കാഴ്ചക്കാരോട് ചോദിച്ചത്. ലോകമാകെയുള്ള പ്രശസ്തരും തുടക്കക്കാരുമായ ഫോട്ടോഗ്രാഫര്‍മാരുടെ 1558 ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.
ഷാര്‍ജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ മീഡിയ കൗണ്‍സില്‍ (എസ്.എം.സി) ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ എക്സ്പോഷര്‍ ഉദ്ഘാടനം ചെയ്തു. വിഷ്വല്‍ ഇമേജറിയുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന മനോഹരമായ ഓഡിയോവിഷ്വല്‍ ഡിസ്േപ്ല ആയിരുന്നു ഉദ്ഘാടന ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.