എക്സ്പോ ടിക്കറ്റിൽ നവംബർ ഓഫർ; നിരക്ക് പകുതിയാക്കി
text_fieldsദുബൈ: നവംബറിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ എക്സ്പോ സന്ദർശിക്കുന്നതിന് ടിക്കറ്റ് നിരക്ക് പകുതിയാക്കി. ദിവസ ടിക്കറ്റിന് നൽകണ്ടേ 95ദിർഹമിനു പകരം 45 ദിർഹമാണ് ഈ ദിവസങ്ങളിൽ ഇൗടാക്കുക. വാരാന്ത്യ അവധികളായ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ് ഓഫർ. ഈ ദിവസങ്ങളിൽ ടിക്കറ്റിന് 95ദിർഹം തന്നെയായിരിക്കും. ഓഫർ ടിക്കറ്റെടുക്കുന്നവർക്ക് 10 സ്മാർട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ടായിരിക്കും. വിവിധ പവലിയനുകളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ സ്മാർട് ക്യൂ ബുക്കിങ് ഉപയോഗിക്കുന്നവർക്ക് വരിനിൽക്കാതെ പ്രവേശനമനുവദിക്കും.
ഒക്ടോബറിൽ മാസം മുഴുവൻ പ്രവേശനമനുവദിക്കുന്ന 'ഒക്ടോബർ പാസ്'എന്ന ഓഫർ പ്രഖ്യാപിച്ചിരുന്നു. 95 ദിർഹമിെൻറ ടിക്കറ്റിൽ ഒരു മാസം പ്രവേശനമനുവദിക്കുന്ന ഓഫർ എക്സ്പോയുടെ ആദ്യ മാസത്തിൽ നിരവധി പേർ ഉപയോഗപ്പെടുത്തിയിരുന്നു. നിലവിൽ ഒരു മാസം പ്രവേശിക്കാനുള്ള ടിക്കറ്റിന് 195ദിർഹമാണ് നിരക്ക്. മേളയുടെ അവസാനം വരെ പ്രവേശനമനുവദിക്കുന്ന ആറുമാസ പാസിന് 495ദിർഹമാണ് നിരക്ക്.
18വയസ്സിന് താെഴയുള്ളവർക്കും 60 പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വിദ്യാർഥി ഐഡൻറിറ്റി കാർഡുള്ളവർക്കും ടിക്കറ്റ് സൗജന്യമാണ്. എന്നാൽ, സൗജന്യ ടിക്കറ്റിന് അർഹതയുള്ള സന്ദർശകർ നഗരിയിലേക്ക് വരുന്നതിന് മുമ്പ് ഓൺലൈനായി ബുക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ, ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എക്സ്പോ പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റ് ലഭിക്കും. 18വയസ്സ് പിന്നിട്ടവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റിവ് പി.സി.ആർ ഫലമോ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.