ഇനി ചുരുക്കം ദിനങ്ങൾ; വേണ്ടത് കരുതൽ
text_fieldsപുണ്യമാസം അവസാനദിനങ്ങളിലേക്ക് കടന്നു. ഗൾഫിൽ ചൂടേറുകയാണ്. തളർച്ചയും നിർജലീകരണവും സ്വാഭാവികം. ഇത് മറികടക്കാൻ കൂടുതൽ ജാഗ്രത വേണം. 14 മണിക്കൂറിലേറെയാണ് നോമ്പിന്റെ ദൈർഘ്യം. ഇത് മുൻകൂട്ടി അറിഞ്ഞുവേണം രാത്രിയിലെ മുന്നൊരുക്കം. പരമാവധി വെള്ളം കുടിക്കാൻ മറക്കാതിരിക്കുക.
നിർജലീകരണം ചെറിയ വില്ലനല്ല. ക്ഷീണം, തളർച്ച, തലകറക്കം, തലചുറ്റൽ, ബോധക്ഷയം എന്നിവക്ക് സാധ്യത കൂടുതലാണ്. ഇത്തരം ഘട്ടങ്ങളിൽ നോമ്പ് ഉപേക്ഷിക്കുന്നതിനെ കുറിച്ചും ആലോചിക്കാം. നോമ്പിന്റെ അവസാന ദിനങ്ങളിൽ നാം മനസ്സുവെച്ചാൽ മതി. ശാരീരിക അവശതകൾ തീർത്തും ഒഴിവാക്കാൻ ഏറെ വഴികളുണ്ട്. നിർജലീകരണം ഒഴിവാക്കാനുള്ള നല്ല മാർഗം രാത്രികാല കരുതൽ തന്നെ. മൂന്നു ലിറ്റർ വെള്ളമെങ്കിലും രാത്രിനേരത്ത് ഉള്ളിലെത്തണം. ഇതുകൊണ്ട് മാത്രമായില്ല.
മറ്റു ചില മുൻകരുതലുകൾ കൂടി
1. പഞ്ചസാരയുടെ അളവ് ഭക്ഷണത്തിൽ പരമാവധി കുറക്കുക.
2. പഴവർഗങ്ങൾ, സാലഡുകൾ എന്നിവയുടെ അളവ് കൂട്ടുക.
3. എരിവ്, പുളി, ഉപ്പ് എന്നിവയുടെ അനുപാതം പരമാവധി കുറക്കുക.
4. ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുക. ശരീരത്തിനും വ്രതത്തിനും അതാകും നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.