ഇനി പത്രങ്ങൾ കോഫീഷോപ്പിലും ഹോട്ടലുകളിലും വായിക്കാം
text_fieldsദുബൈ: പത്രങ്ങളും മാസികകളും ഹോട്ടലുകളിലും കോഫീഷോപ്പുകളിലും വിതരണം പാടില്ലെന്ന നിയന്ത്രണം നീക്കി.കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ചിലാണ് പൊതുസ്ഥലങ്ങളിൽ പത്രവിതരണത്തിന് നിയന്ത്രണം കൊണ്ടുവന്നത്.ഇതോടെ കോഫീഷോപ്പുകളടക്കം പലരും പത്രമാസികകൾ വായിക്കാൻ ചെലവഴിക്കുന്ന സ്ഥലങ്ങളിൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമല്ലാതായി.
ഒരുവർഷത്തിലേറെ കഴിഞ്ഞാണ് വീണ്ടും രാജ്യം സാധാരണനില കൈവരിക്കുന്നതിെൻറ ഭാഗമായി നിയന്ത്രണം നീക്കിയത്.തിങ്കളാഴ്ച യുവജന-സാസ്കാരിക മന്ത്രാലയത്തിന് കീഴിലെ മീഡിയ റെഗുലേറ്ററി ഓഫിസ് പത്രവിതരണ കമ്പനികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.ഈ യോഗത്തിലാണ് നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് അറിയിച്ചത്.
ലോകത്താകമാനം പടർന്നുപിടിച്ച മഹാമാരിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കിയ നിയന്ത്രണം സാധാരണജീവിതത്തിലേക്കും കച്ചവടസാഹചര്യത്തിലേക്കും മടങ്ങാൻ ആരംഭിച്ചതിനാലാണ് നീക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിബന്ധങ്ങൾ മറികടക്കാൻ പ്രസിദ്ധീകരണ, വിതരണമേഖലക്ക് സർക്കാർ നൽകിയ സഹായങ്ങളും യോഗത്തിൽ വിശദമാക്കി. ഹോട്ടലുകളിലും കോഫീഷോപ്പുകളിലും പത്രങ്ങളും മാസികകളും ലഭ്യമാക്കുമെന്ന് പ്രാദേശിക മാധ്യമസ്ഥാപനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.