വിദേശ മലയാളികളായ സിനിമ നിർമാതാക്കൾ സംഘടിക്കുന്നു
text_fieldsദുബൈ: വിദേശത്തെ മലയാള സിനിമാ നിർമാതാക്കൾ പുതിയ സംഘടനക്ക് രൂപം നൽകാൻ തീരുമാനിച്ചു. ദുബൈയിൽ രണ്ടു തവണയായി യോഗം ചേർന്നാണ് ഇതിനായി കർമപരിപാടികൾ ആവിഷ്കരിച്ചത്. മലയാള സിനിമാ നിർമാതാക്കളിൽ ഏറിയ പങ്കും പ്രവാസികളാണ്. കോടികൾ മുടക്കി സിനിമ നിർമിക്കുന്ന ഇവരിൽ ചുരുക്കം പേരൊഴിച്ച് എല്ലാവർക്കും തിക്താനുഭവങ്ങളാണുള്ളതെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. മുതൽമുടക്ക് തിരിച്ചുകിട്ടുന്നവർ ചുരുക്കം.- പലതരം കബളിക്കപ്പെടലുകൾക്കും ഇരയാവുന്നു.
2017ൽ ഇതുവരെയായി 174 ബാനറുകൾ സിനിമ നിർമിക്കുന്നതിനായി പേർ രജിസ്റ്റർ ചെയ്തത്.-ഇതിൽ100 സിനിമയെങ്കിലും യാഥാർഥ്യമായേക്കാം. അതിൽ 80സിനിമയും നിർമിക്കുന്നത് വിദേശ മലയാളികളാണ്. ഒരുപാട് പേർക്ക് തൊഴിലവസരവും കോടികണക്കിന് രൂപയുടെ വിദേശ നിക്ഷേപവും നൽകുന്ന തങ്ങൾക്ക് സർക്കാരിെൻറ ഭാഗത്ത് നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് വിദേശ നിർമാതാക്കളുടെ പ്രധാന പരാതി. ഇൗ സാഹചര്യത്തിലാണ് ആഗോള തലത്തിൽ സംഘടിക്കാൻ തീരുമാനിച്ചത്. -സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന്നായി നെൽസൺ ഐപ്പ്, നിഷ ജോസഫ്, ജോയ് മാത്യു, അഡ്വ. ആഷിക്, നികേഷ്റാം എന്നിവരടങ്ങിയ സമിതിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.