എൻ.ആർ.ഐ ഫോറം ഓണം കുടുംബസംഗമം
text_fieldsദുബൈ: പ്രവാസ ലോകത്ത് പ്രാദേശിക കൂട്ടായ്മകൾ പരസ്പരം സ്നേഹം പങ്കുവെക്കാനും ജോലിപരമായ സമ്മർദങ്ങളെ കുറക്കാനും സഹായിക്കുന്നതായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു. വടകര എൻ.ആർ.ഐ ഫോറം ദുബൈ ഘടകം അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച ഓണം കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർക്കിൽ അതിവിശാലമായ പൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്നു. ജനറൽ കൺവീനർ കെ.എം. ജിനു, എക്സിക്യൂട്ടിവ് അംഗങ്ങളായ സുഷി കുമാർ, രജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വടകര എൻ.ആർ.ഐ ഷാർജ ഘടകം പ്രസിഡന്റ് അബ്ദുല്ല മല്ലിശ്ശേരി, അബൂദബി ഘടകം പ്രതിനിധി സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
സെക്രട്ടറി റമൽ നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ഇക്ബാൽ ചെക്ക്യാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ കെ.പി. മുഹമ്മദ്, അഡ്വ. സാജിദ് അബൂബക്കർ എന്നിവരോടൊപ്പം ബിജു പണ്ടാരപ്പറമ്പിൽ, സുനിൽ, ഇ.കെ. ദിനേശന്, കെ.വി. മനോജ്, എൻ. കുഞ്ഞമ്മത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വനിത അംഗം ഷൈജയെ അനുമോദിച്ച ചടങ്ങിൽ മുഹമ്മദ് ഏറാമല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.