പ്രവാസികളുടെ മടക്കയാത്ര, സുപ്രീം കോടതിയിൽ ഹരജി
text_fieldsദുബൈ: കോവിഡ്-19 പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ യാത്ര മുടങ്ങികിടക്കുന്ന പ്രവാസികൾക്ക് വേണ്ടി പ്രവാസി സംഘടനകൾ സു പ്രീം കോടതിയിലേക്ക്. കോവിഡ് ബാധിതരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്യാൻ കേന്ദ്ര സ ർക്കാരിന് അടിയന്തര നിർദേശം നൽകണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.എ.ഇയിലെ പ്രമുഖ സന്നദ്ധ സംഘടനകളായ പ്രവാസി ഇന്ത്യയും ഹംപാസും പ്രവാസി വെൽഫെയർ ഫോറം കേരളയും സുപ്രീം കോടതിയെ സമീപിച്ചത്.
പ്രവാസികളുടെ മടക്കയാത്ര വിഷയത്തിൽ ഷാർജയിലെ ഫ്രാൻ ഗൾഫ് ലീഗൽ കൺസൾട്ടൻറ്സിനു വേണ്ടി അഡ്വ.ജോസ് എബ്രഹാം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ പ്രവാസി ഇന്ത്യയും, ഹംപാസ്സും, പ്രവാസി വെൽഫെയർ ഫോറം കേരളയും കക്ഷി ചേരുകയായിരുന്നു.വിസിറ്റിംഗ് വിസ, മിഷൻ വിസ, തൊഴിൽ വിസ ക്യാൻസൽ ചെയ്തവർ, ഫാമിലി വിസയിൽ ഉള്ളവർ, പ്രത്യേക ചികിത്സക്ക് നാട്ടിൽ പോവേണ്ടവർ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ, മുതിർന്ന പൗരന്മാർ എന്നിവരെ പ്രത്യേകം പരിഗണിക്കുന്നതിനു വേണ്ടിയാണ് സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചത്.
ഇത്തരത്തിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കു കൂടി കേസിൽ കക്ഷിചേരാമെന്ന് ഹം പാസ് ചീഫ് കോഡിനേറ്റർ ഈസ അനീസ് അറിയിച്ചു. ഇവർ നിശ്ചിത അപേക്ഷാഫോറം പൂരിപ്പിപ്പിച്ച് ഒപ്പിട്ട്, കോപ്പി info@frangulf.ae എന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുകയും, അപേക്ഷയുടെ ഒറിജിനലും, പാസ്പോർട്ട് വിസ കോപ്പികളും അവരെ വിളിക്കുന്ന വളൻറിയർമാരെ ഏൽപ്പിക്കുയും ചെയ്താൽ സുപ്രീംകോടതി ഹരജിയിൽ ഈ വ്യക്തികളെ പേരുവെച്ചു കക്ഷി ചേർക്കുന്നതാണ്.അപേക്ഷയ്ക്കായി മുകളിൽ കൊടുത്ത ഇമെയിൽ അഡ്രസിലും അന്വേഷണങ്ങൾക്ക് +919562620000 എന്ന വാട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.