എൻ.എസ്.എസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ
text_fieldsഅജ്മാൻ: നായർ സർവിസ് സൊസൈറ്റി യു.എ.ഇയുടെ രക്ഷാധികാരികളായ രാധാകൃഷ്ണൻ നായർ, അരവിന്ദാക്ഷൻ പിള്ള, ദിവാകരമേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ അജ്മാനിൽ നടന്ന പൊതുയോഗത്തിൽ 2024-26 വർഷത്തിലേക്കുള്ള, നായർ സർവിസ് സൊസൈറ്റി യു.എ.ഇ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജയചന്ദ്രൻ പിള്ള (അജ്മാൻ), ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ (ദുബൈ), ട്രഷറർ ലാൽ നായർ (ഷാർജ), വൈസ് പ്രസിഡന്റ് അനിൽ വി.നായർ (അൽഐൻ), ജോ. സെക്രട്ടറി അനിൽ (ഉമ്മുൽ ഖുവൈൻ), ജോ. ട്രഷറർ അനിൽ കുമാർ കൈപ്പള്ളി (മാനസ ഷാർജ) എന്നിവരെയും പ്രദീപ് നായർ (ഫുജൈറ), കെ.സി.കെ. ഗോവിന്ദ് (ഷാർജ), സൈജു (അബൂദബി) എന്നിവരെ കമ്മിറ്റി ഭാരവാഹികളായും ഐകകണ്ഠ്യേന യോഗം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.