എൻ.ടി.എസ് ‘ഒരുമിച്ചൊരോണം'
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള സ്കൂളുകളിലെയും നഴ്സറിയിലെയും അനധ്യാപകരുടെ കൂട്ടായ്മ (എൻ.ടി.എസ്) `ഒരുമിച്ചൊരോണം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജുവൈസ ബ്രാഞ്ചിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. എൻ.ടി.എസ് പ്രസിഡന്റ് മണി തച്ചങ്കാട് അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീർ, മുരളീധരൻ ഇടവന, പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു.
വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസ്റുദ്ദീൻ, ഹെഡ്മിസ്ട്രസ് ശൈലജ രവി, അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ എ.വി. മധു, കെ.കെ. താലിബ്, പ്രഭാകരൻ പയ്യന്നൂർ, അനീസ് റഹ്മാൻ, ഫ്ലീറ്റ് ഇൻ ചാർജ് രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വിവിധ മേഖലയിലെ പ്രവർത്തനങ്ങളിൽ മികവു കാണിച്ച മോനി ജോർജ്, കൃഷ്ണ ബി. നായർ, അബ്ദുൽ റഹീം, സൈഫുദ്ദീൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
സ്കൂളിൽനിന്ന് വിരമിക്കുന്ന അംഗം അഞ്ചു ടെൻസിന് യാത്രയയപ്പു നൽകി. ജനറൽ സെക്രട്ടറി മനോജ് കുമാർ സ്വാഗതവും ട്രഷറർ ഡി. സജീവ് നന്ദിയും പറഞ്ഞു. ചെണ്ട മേളം, പുലികളി, മുത്തുക്കുട എന്നിവയുടെ അകമ്പടിയിൽ ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്.
അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, ഒപ്പന, നൃത്തങ്ങൾ മുട്ടിപ്പാട്ട് തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ സദ്യയും നടന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.പി. അബ്ദുൽ ഖാദർ, കൺവീനർമാരായ എൻ.ജി. രഞ്ജിത്ത്, കോയ, സി. സന്തോഷ്, സി. സുരേഷ് പരപ്പ, പ്രസൂൺ, എം. കാദർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.