Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​ര​ക്ക്​ വ​ർ​ധ​ന...

നി​ര​ക്ക്​ വ​ർ​ധ​ന ത​ട​യാ​ൻ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ട​ണം -ഇ​ന്ത്യയിലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ

text_fields
bookmark_border
നി​ര​ക്ക്​ വ​ർ​ധ​ന ത​ട​യാ​ൻ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ട​ണം -ഇ​ന്ത്യയിലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ
cancel
camera_alt

 ഡി.​ഐ.​എ​ഫ്.​സി​യി​ൽ ന​ട​ന്ന ഇ​ന്ത്യ-​യു.​എ.​ഇ ഫൗ​ണ്ടേ​ഴ്​​സ്​ റി​ട്രീ​റ്റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന യാ​ത്ര നി​ര​ക്ക്​ വ​ർ​ധ​ന ത​ട​യാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ പോം​വ​ഴി​യെ​ന്ന്​​ ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ അ​ബ്​​ദു​നാ​സ​ർ അ​ൽ​ഷാ​ലി പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും വി​മാ​ന​ങ്ങ​ളു​ടെ ശേ​ഷി കു​റ​യു​ന്ന​തു​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രാ​ൻ കാ​ര​ണം.

മി​ക​ച്ച ഗ​താ​ഗ​ത ബ​ന്ധ​ങ്ങ​ളി​ലൂ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഇ​ന്ത്യ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളു​ടെ പ്രാ​ധാ​ന്യ​വും അം​ബാ​സ​ഡ​ർ എ​ടു​ത്തു പ​റ​ഞ്ഞു. ഡി.​ഐ.​എ​ഫ്.​സി​യി​ൽ ന​ട​ന്ന ഇ​ന്ത്യ-​യു.​എ.​ഇ ഫൗ​ണ്ടേ​ഴ്​​സ്​ റി​ട്രീ​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘ഓ​രോ ദി​വ​സ​വും വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം ആ​വ​ശ്യ​ക​ത​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ളും അ​ത​നു​സ​രി​ച്ച്​ സീ​റ്റു​ക​ളു​ടെ ശേ​ഷി​യും വ​ർ​ധി​ച്ചേ തീ​രൂ. അ​ല്ലാ​ത്ത പ​ക്ഷം ടി​ക്ക​റ്റ്​ വ​ർ​ധി​ക്കു​ന്ന​ത്​ തു​ട​രും’. -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ സ്വ​ന്തം ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​നാ​ണ്​ ഇ​ന്ത്യ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന്​ ഈ ​യാ​ത്ര​യി​ൽ​ മ​ന​സ്സി​ലാ​യി. അ​തു​കൊ​ണ്ടാ​ണ്​ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​ത്​ നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​ത്​.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും ട​യ​ർ2 ന​ഗ​ര​ങ്ങ​ളെ യു.​എ.​ഇ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​മു​ള്ള ആ​ശ​യം താ​ൻ മു​ന്നോ​ട്ടു​വെ​ച്ച​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഇ​ത് വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളെ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന വി​ജ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക എ​ന്ന​തി​നാ​ണ്​ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്നും അ​ൽ​ഷാ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 60 സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ഉ​ട​മ​ക​ൾ, ബി​സി​ന​സ്​ നേ​താ​ക്ക​ൾ, നി​ക്ഷേ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ യു.​എ.​ഇ എം​ബ​സി​യും യു.​എ.​ഇ-​ഇ​ന്ത്യ സെ​പ കൗ​ൺ​സി​ലും സ​ഹ​ക​രി​ച്ചാ​ണ്​ ത്രി​ദി​ന റി​ട്രീ​റ്റ്​ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlightFare HikeUAE in India Ambassador
News Summary - Number of flights should be increased to avoid fare hike - UAE in India Ambassador
Next Story