Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വകാര്യ മേഖലയിലെ...

സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം ലക്ഷത്തിലേക്ക്

text_fields
bookmark_border
സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം ലക്ഷത്തിലേക്ക്
cancel

ദുബൈ: യു.​എ.​ഇ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 97,000 ക​ട​ന്ന​താ​യി മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ 20,000 ക​മ്പ​നി​ക​ളി​ലാ​യാ​ണ്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

2026ഓ​ടെ രാ​ജ്യ​ത്തെ 50ലേ​റെ ​ജീ​വ​ന​ക്കാ​രു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 10ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ര​ണ്ട്​ ശ​ത​മാ​നം വീ​ത​മാ​ണ്​ നി​യ​മ​നം ന​ട​ത്തേ​ണ്ട​ത്.

വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ശ​ത​മാ​ന​വും ര​ണ്ടാം പ​കു​തി​യി​ൽ ബാ​ക്കി​യും നി​യ​മി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്.

ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ലെ നി​യ​മ​നം ജൂ​ൺ 30ന്​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കി എ​മി​റ​റ്റൈ​സേ​ഷ​ൻ ടാ​ർ​ഗ​റ്റ്​ പൂ​ർ​ത്തി​യാ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ​രി​ശോ​ധി​ച്ച്​ പി​ഴ ചു​മ​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ച​ത്​ സ​ർ​ക്കാ​റി​ന്‍റെ എ​മി​റ​റ്റൈ​സേ​ഷ​ൻ തീ​രു​മാ​ന​ങ്ങ​ളു​ടെ​യും ന​യ​ങ്ങ​ളു​ടെ​യും ‘നാ​ഫി​സ്​’ അ​ട​ക്ക​മു​ള്ള സം​രം​ഭ​ങ്ങ​ളു​ടെ​യും ഫ​ല​പ്രാ​പ്തി​യാ​ണ്​ അ​ടി​വ​ര​യി​ടു​ന്ന​തെ​ന്ന്​ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​​റ്റൈ​സേ​ഷ​ൻ മ​ന്ത്രി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ അ​വാ​ർ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം മു​ത​ൽ 20 മു​ത​ൽ 49 വ​രെ ജീ​വ​ന​ക്കാ​രു​ള്ള ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു സ്വ​ദേ​ശി​യെ എ​ങ്കി​ലും നി​യ​മി​ച്ചി​രി​ക്ക​ണം എ​ന്ന യു.​എ.​ഇ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​വും മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ 2025ൽ ​മ​റ്റൊ​രു സ്വ​ദേ​ശി​യെ കൂ​ടി നി​യ​മി​ക്ക​ണം. അ​തു​വ​ഴി ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം ര​ണ്ട് ഇ​മാ​റാ​ത്തി​ക​ളെ​യെ​ങ്കി​ലും ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​യ​മി​ക്ക​പ്പെ​ടും.

സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​ക​ൾ​ക്കാ​ണ് ഇ​ത് ബാ​ധ​ക​മാ​വു​ക. ഐ.​ടി, ധ​ന​കാ​ര്യം, റി​യ​ൽ എ​സ്റ്റേ​റ്റ്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ക​ല-​വി​നോ​ദം, ഖ​ന​നം, നി​ർ​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ക​മ്പ​നി​ക​ൾ നി​യ​മം പാ​ലി​ക്കു​ന്ന​ത്​ ഉ​റ​പ്പു​വ​രു​ത്താ​ൻ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. 2022 മു​ത​ൽ ഈ ​വ​ർ​ഷം മേ​യ്​ 16വ​രെ 1,300 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​മാ​റാ​ത്തി​ക​ളു​ടെ തൊ​ഴി​ല​വ​സ​രം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഫെ​ഡ​റ​ൽ സം​രം​ഭ​മാ​യ നാ​ഫി​സ് പ​ദ്ധ​തി ആ​രം​ഭി​ച്ച 2021 സെ​പ്റ്റം​ബ​ർ മു​ത​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മൊ​ത്തം സ്വ​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ഏ​ക​ദേ​ശം 170 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE.
News Summary - Number of natives in private sector to lakhs
Next Story