നഴ്സറികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും തുറക്കാം
text_fieldsഅബൂദബി: സ്കൂളുകൾക്ക് പിന്നാലെ രാജ്യത്തെ നഴ്സറികളും തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം തുറക്കേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. നഴ്സറികളും സ്കൂളുകളും സർവകലാശാലകളും കഴിഞ്ഞ മാർച്ചിലാണ് അടച്ചത്. രാജ്യമെമ്പാടുമുള്ള നഴ്സറികൾ വീണ്ടും തുറക്കുന്നതിനുള്ള സുരക്ഷാ മാർഗനിർേദശങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്.
എല്ലാ സ്ഥാപനങ്ങളിലും കുട്ടികളുടെയും ജീവനക്കാരുടെയും താപനില പരിശോധിക്കണം. രണ്ടാഴ്ച കൂടുമ്പോൾ മുഴുവൻ ജീവനക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. കുട്ടികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. നഴ്സറി തുറക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും ചൈൽഡ്ഹുഡ് അതോറിറ്റിയുടെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.