നഴ്സസ് കൂട്ടായ്മ രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsദുബൈ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ മലയാളി നഴ്സസ് കൂട്ടായ്മ ‘എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി‘ രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു. അബൂദബി, ദുബൈ, റാസൽഖൈമ എന്നീ മൂന്ന് എമിറേറ്റുകളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം രൂപംകൊടുത്ത കൂട്ടായ്മ ഇതിനോടകം യു.എ.ഇ ഹയാത്തും ഗ്രീൻലൈഫും സംയുക്തമായി നടത്തിയ ഓർഗൺ ഡൊണേഷൻ കാമ്പയിനിൽ മികച്ച പ്രവർത്തനത്തിന് പ്രശംസ നേടിയിട്ടുണ്ട്. ആർ.ജെ ജോൺ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ അഞ്ഞൂറിൽ പരം രക്തദാതാക്കൾ പങ്കെടുത്തു.
ഭാരവാഹികളായ സിയാദ്, പ്രകാശിനി, അനീഷ് ഫിറോസ്, ഷീന, റസീം, ഷിജി എന്നിവർ നേതൃത്വം നൽകി. യു.എ.ഇയിലെ മുഴുവൻ മലയാളി നഴ്സുമാരെയും പങ്കെടുപ്പിച്ച് വിപുലമായ നഴ്സസ് ദിനാഘോഷം ജൂലൈ 20ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.