മായുന്നില്ല ആ മുഖം മനസില്‍ നിന്ന്
text_fieldsനാട്ടിൽ നിന്ന് സൗദി അൽ ജൂഫിലെ സെൻട്രൽ ഹോസ്പിറ്റലിൽ വന്നിട്ട് ആറു മാസം ആയിക്കാണും, പ്രവാസത്തിെൻറ യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. ഉമ്മയും ഉപ്പയും ഹജ്ജിന് സൗദിയിൽ വന്ന സമയം ലീവിന് അപേക്ഷിച്ച് നോക്കിയിട്ട് ഒരു രക്ഷയുമില്ല. മനസറിഞ്ഞുള്ള പ്രാർഥനക്ക് ഉത്തരം കിട്ടിയതു പോലെ റിയാദിലെ കിUd ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് ഒരു പേഷ്യൻറിനെ കൊണ്ടു പോകാനുള്ള നിയോഗം എന്നിൽ വന്നു ചേർന്നു. ഹജ്ജ് നിർവഹിച്ച് റിയാദിൽ സഹോദരിയുടെ ഒപ്പം നിൽക്കുന്ന മാതാപിതാക്കളെ കാണാനുള്ള സന്തോഷത്തിൽ ഏറ്റെടുത്ത ജോലിയുടെ റിസ്കിനെക്കുറിച്ച് കാര്യമായി ആലോചിച്ചില്ല. ഏറ്റവും പെെട്ടന്ന് അവരുടെ അടുക്കലെത്താനുള്ള വഴി മാത്രമായാണ് ഇൗ യാത്രയെ കരുതിയിരുന്നത്.
റിയാദ് യാത്രക്കായി അൽജൂഫ് വിമാനത്താവളത്തിലെത്തി, ബോഡിങ് പാസും വാങ്ങി കാത്തിരിക്കുേമ്പാഴാണ് എന്നിൽ ഏൽപ്പിക്കപ്പെട്ട ആളെ ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത്. നിഷ്മ എന്നാണ് ആ പർദക്കാരിയുടെ പേര്. 18 വയസ്, അതിസുന്ദരമായ കണ്ണുകളും അതിലേറെ മനോഹരമായ പുഞ്ചിരിയുമുള്ളവൾ. കൂടെയുള്ള ഉമ്മേയാടും സഹോദരേനാടും നല്ല ചുറുചുറുക്കോടെ സംസാരിക്കുന്നതിനിടെ എന്നെ നോക്കി പുഞ്ചിരിക്കും. സംസാരത്തിെൻറ ഒഴുക്കു മുറിയേണ്ടെന്ന് കരുതി ഞാൻ ഇടക്കു കയറി സംസാരിച്ചതുമില്ല.
വിമാനം പുറപ്പെട്ടു, അധികം യാത്രക്കാരില്ല. പ്രത്യേകം ഒരുക്കിയ സീറ്റിൽ അരികിലിരുന്നു. െഎ.വി ഫ്ല്യൂഡിയിഡ് കൊടുക്കുന്നുണ്ട്. ഒരു പത്തു മിനിറ്റു കഴിഞ്ഞതും അവൾ കഠിനവേദന പ്രകടിപ്പിച്ചു. വേദനാ സംഹാരി ഗുളിക നൽകി, ഫലമില്ലെന്ന് പറഞ്ഞപ്പോൾ പെതഡിൻ ഇൻജക്ഷനും. സാധാരണ പെെട്ടന്ന് ആക്ട് ചെയ്യുന്ന അവയും ഫലം കാണാൻ സമയമെടുത്തു. പിന്നെയവൾ എെൻറ യൂനിഫോമിലും സീറ്റിലുമായി ശർദിച്ചു. അതോടെ മയക്കത്തിലേക്ക് വീണു. നിഷ്മയുടെ മെഡിക്കൽ റിപ്പോർട്ട് അപ്പോഴാണ് വായിച്ചത്. കാൻസർ അവസാന സ്റ്റേജിലാണ്. എത്രത്തോളം വലിയ റിസ്കാണ് ഏറ്റെടുത്തതെന്ന് അപ്പോഴാണ് എനിക്കു മനസിലായത്. എന്നിരിക്കിലും പലരിലും സംഭവിക്കുന്നതു പോലെ അത്ഭുതകരമായ രോഗശാന്തി അവൾക്കുണ്ടാകുമെന്ന് ഞാൻ സമാധാനിച്ചു.
റിയാദിൽ വിമാനമിറങ്ങി
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി, സാേങ്കതിക തകരാറുമൂലം ആംബുലൻസ് എത്താൻ വൈകുമെന്നറിഞ്ഞു. നിഷ്മ വീണ്ടും വേദനയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. മെഡിക്കൽ സിറ്റിയിലേക്കുള്ള യാത്രക്കിടയിലും അവൾ ശർദ്ദിച്ചു. രോഗിയെ ആശുപത്രിയിൽ രേഖകൾ സഹിതം കൈമാറുന്നതോടെ എെൻറ ഉത്തരവാദിത്തവും പ്രസക്തിയും കഴിഞ്ഞുവെങ്കിലും എനിക്കങ്ങിനെ പോകാൻ തോന്നിയില്ല. ആശുപത്രി വളപ്പിൽ ഉമ്മയും ഉപ്പയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. പക്ഷെ നിഷ്മയുടെ കൂടെ മുറിയിലേക്ക് പോകാനാണ് എനിക്കു തോന്നിയത്.
അവൾക്കു വേണ്ട കാര്യങ്ങളൊരുക്കാൻ ഒാടി നടന്നു. രോഗാവസ്ഥ ഗുരുതരമാണെന്ന് അവിടുത്തെ മലയാളി നഴ്സുമാർ പറഞ്ഞറിഞ്ഞു. ഹോസ്പിറ്റൽ വസ്ത്രം ധരിപ്പിക്കുന്നതിന് അവൾ ധരിച്ച പർദ മാറ്റുേമ്പാൾ ശുഷ്കിച്ച ദേഹം കണ്ട് കണ്ണു നിറഞ്ഞുപോയി. അപ്പോഴേക്കും മെഡിക്കൽ സിറ്റിയിലെ നഴ്സുമാർ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉപ്പയും ഉമ്മയും പുറത്തു കാത്തു നില്‍ക്കുന്നുവെന്ന് ആരൊക്കെയോ വന്നു പറഞ്ഞു. അവരെ കാണാനാണ് ഈ ദൗത്യം ഏറ്റെടുത്ത് ഞാന്‍ റിയാദിലേക്ക് വന്നതെന്നു പോലും മറന്നു പോയിരുന്നു.
എനിക്ക് വിട്ടുപോകാന്‍ തോന്നിയില്ല, ഒടുവില്‍ നിഷ്മയുടെ ഉമ്മ തന്നെ വന്ന് നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. തിരിച്ചു വന്ന് ഡ്യൂട്ടിക്ക് കയറി ഒരാഴ്ചയായി കാണും. ആ ഉമ്മ എന്നെ കാണാന്‍ വന്നു. വാത്സല്യപൂര്‍വം അവരെന്നെ തലോടി. വിശേഷങ്ങള്‍ തിരക്കിയതും അവര്‍ കരയാന്‍ തുടങ്ങി. ഞാന്‍ അന്ന് ആശുപത്രിയില്‍ നിന്ന് പോയി ഒരു മണിക്കൂറിനുള്ളില്‍ മകള്‍ വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങിയെന്ന് പറഞ്ഞൊപ്പിച്ചു. അവര്‍ നിര്‍ദേശിച്ചതനുസരിച്ച് ഡ്രൈവര്‍ ഒരു പെട്ടിയുമായി എത്തി. അതില്‍ മുന്തിരികുലകള്‍ ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു. നിഷ്മയുടെ മുഖവും പുഞ്ചിരിയുമാണ് മനസില്‍ നിറഞ്ഞതപ്പോള്‍. എനിക്കുള്ളതെന്നു പറഞ്ഞ് പിന്നെയും ചില സമ്മാനങ്ങള്‍ തന്നു. പിന്നെയും പുണര്‍ന്നും പ്രാര്‍ഥനകള്‍ ചൊരിഞ്ഞുമാണ് ആ ഉമ്മ പോയത്.
ഈ സംഭവം നടന്ന് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ജോലിയുടെ ഭാരമായി നിരവധി ജീവനും മരണങ്ങള്‍ക്കും സാക്ഷിയായി. ജോലി ചെയ്യുന്ന രാജ്യം തന്നെ മാറി. പക്ഷെ 11 വര്‍ഷത്തിനിപ്പുറവും കറുത്ത മുന്തിരി കാണുമ്പോള്‍ നിഷ്കളങ്കമായ ആ മുഖവും പുഞ്ചിരിയും എന്‍െറ മനസില്‍ ഇരമ്പിയെത്തുന്നു.
(ലേഖിക റാസല്‍ ഖൈമയിലെ ശൈഖ് ഖലീഫ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സ് ആണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.