കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
text_fieldsഷാര്‍ജ: സാമൂഹിക പ്രവര്‍ത്തകനും ഷാര്‍ജ കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡൻറുമായ കാസര്‍കോട് പരവനടുക്കം പെരിയ ഹൗസില്‍ നാസര്‍ മുഹമ്മദ് (54) അജ്മാനിലെ പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിങ്കളാഴ്ച അസര്‍ നമസ്കാരത്തിനെത്തിയപ്പോഴാണ് സംഭവം. 20 വര്‍ഷമായി യു.എ.ഇയിലുള്ള നാസര്‍ മുഹമ്മദ് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. മുഹമ്മദ്-ഹലീമാബി ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: റിയാസ്, റെയ്സാന, റോഷ്നി, ഹാജിറ. അജ്മാന് ഫോറന്‍സിക് ലാബിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.