Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2018 9:34 AM GMT Updated On
date_range 19 Jan 2018 9:34 AM GMTസന്ദർശക വിസയിലെത്തിയ മാഹി സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
അബൂദബി: സന്ദർശക വിസയിലെത്തിയ മാഹി സ്വദേശി അബൂദബിയിൽ ഹൃദയാഘാതം കാരണം മരിച്ചു. മാഹി കോളജിന് സമീപം ‘വഹീദാസി’ൽ മുഹമ്മദ് സാലി (51) ആണ് മരിച്ചത്. ജോലി അന്വേഷിച്ച് അബൂദബിയിലെത്തിയ മകനോടൊപ്പം വന്നതാണ് ഇദ്ദേഹം. നാല് ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മരണം. മൃതദേഹം അബൂദബി ബനിയാസ് ഖബറിടത്തിൽ ഖബറടക്കി. ഭാര്യ: വഹീദ. മക്കൾ: മുഹമ്മദ് സാബിത്ത്, യഹ്യ, സബാഹ, സബീന. മരുമക്കൾ: റഫീഖ് (അബൂദബി), അബ്ദുൽ മജീദ് (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story