റിയാസ് കോമുവിെൻറ സഹോദരൻ ദുബൈയിൽ നിര്യാതനായി
text_fieldsദുബൈ:- സന്ദർശനത്തിനായി ദുബൈയിലെത്തിയ മുൻ പ്രവാസി മരണപ്പെട്ടു. എട്ടു മന പരേതനായ മുല്ലക്കര കോമുവിെൻറ മകനും ആർട്ടിസ്റ്റ് റിയാസ് കോമുവിെൻറ സഹോദരനുമായ മുഹമ്മദ് ഇബ്രാഹിം (61) ആണ് മരിച്ചത്. ഏറെ കാലം ബംഗ്ലാദേശിൽ താമസിച്ചിരുന്ന ഇദ്ദേഹം പിന്നീട് വർഷങ്ങളോളം ഷാർജ ജിക്കോയിൽ ജോലി ചെയ്തിരുന്നു. ദുബൈയിലെ ബന്ധുക്കളെ കാണാനായി ഇന്നലെ രാവിലെയാണ് എത്തിയത്. ദേഹാസ്വസ്ഥത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാതാവ്: പരേതയായ ഹലീമ. ഭാര്യ: നൈന. മകൻ: ഫഹിം ഫർസാദ് (ആസ്ട്രേലിയ). സഹോദരങ്ങൾ: ആസിഫ് അലി, മുഹമ്മദ് ആരിഫ്, അബ്ദുൽ ഖാദർ, ഐഷ, അബ്ദുല്ലക്കുട്ടി, സൈനുദ്ദീൻ, ഷാനവാസ്, റിയാസ് കോമു (ഡയറക്ടർ, കൊച്ചി- മുസ്രിസ് ബിനാലെ), മുനീറ ഷംസുദ്ദീൻ (കോയമ്പത്തൂർ). സൗദി ജർമൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് കരുവന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.