സാമ്പത്തിക ബാധ്യത ഭയന്ന് പ്രവാസിയുടെ മൃതദേഹം സ്വീകരിക്കാന്‍ കുടുംബം വിസമ്മതിച്ചു
text_fieldsഅജ്മാന് : ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസിയുടെ ശേഷക്രിയക്ക് വരുന്ന സാമ്പത്തിക ചിലവ് ഭയന്ന് മൃതദേഹം സ്വീകരിക്കാന്‍ നിര്‍ധന കുടുംബം വിസമ്മതിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് മധ്യപ്രദേശ് സ്വദേശി യുസഫ് ഖാന് റാഷിദ് ഖാൻ (50) മരിച്ച വിവരം അജ്മാന് പൊലീസ് കണ്ടെത്തുന്നത്.
മറ്റൊരു രേഖയുമില്ലാത്ത ഇദേഹത്തിന്റെ ഭൗതിക ശരീരം ഏറ്റെടുക്കാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് ജൂലൈ നാലിന് പൊലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധൃകൃതരുമായി ബന്ധപ്പെടുകയായിരുന്നു. കോണ്‍സുലേറ്റ് അധികൃതര്‍ അജ്മാന് ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചയാളുടെ താമസ സ്ഥലത്ത് നിന്ന് വിസിറ്റ് വിസയുടെ കോപ്പി കണ്ടെടുത്തു.
വിസിറ്റ് വിസ കോപ്പിയില്‍ കണ്ട പാസ്പോര്‍ട്ട് നമ്പര്‍ വെച്ച് കോണ്‍സുലേറ്റ് ഇയാളുടെ വിലാസം കണ്ടെത്തി. ആ വിലാസം വെച്ച് മധ്യപ്രദേശ് പോലീസുമായി നടത്തിയ അന്വേഷണത്തില്‍ അവിടെ ഇങ്ങിനെയൊരാള്‍ ഇല്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് അവിടുത്തെ പ്രാദേശിക പള്ളികളിൽ വിളിച്ചു പറഞ്ഞെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ ഇയാളുടെ പാസ്പോര്‍ട്ട് അപേക്ഷയില്‍ കണ്ട മറ്റൊരു വിലാസത്തില്‍ നടത്തിയ അന്വേഷണത്തില്‍ മധ്യപ്രദേശിലെ തന്നെ ഉജ്ജൈനില്‍ നിന്ന് 59 കിലോമീറ്റര്‍ അകലെയുള്ള കൊച്ചു ഗ്രാമമായ നഗ്ദ എന്ന പ്രദേശത്തുകാരനാണ് യുസഫ് ഖാന് റാഷിദ് ഖാന് എന്ന വിവരം ലഭിച്ചതായി അജ്മാന് ഇന്ത്യന്‍ അസോസിയേഷന് സെക്രട്ടറി രൂപ് സിദ്ധു പറഞ്ഞു. നഗ്ദ പോലീസുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്തി. മരണ വിവരമൊന്നും കുടുംബം അറിഞ്ഞിരുന്നില്ല. ജോലി തേടി ഗള്‍ഫിലേക്ക് പോയത് മാത്രമേ വീട്ടുകാര്‍ക്ക് അറിയാമായിരുന്നുള്ളൂ. നാട്ടിലേക് എത്തിക്കാനുള്ള സാമ്പത്തിക ചിലവ് താങ്ങാനാകാത്തതിനാല്‍ മരണവിവരമറിഞ്ഞ കുടുംബം മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
എന്നാല്‍ മൃതദേഹത്തിെൻറ കൂടെ പോകുന്നയാളുടെതടക്കം എല്ലാ ചിലവുകളും ഇന്ത്യന്‍ കോണ്‍സുലേറ്റ് വഹിക്കുകയായിരുന്നെന്നു രൂപ് സിദ്ധു പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം യുസഫ് ഖാന് റാഷിദ് ഖാന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. നാലു പെണ്മക്കളും ഒരു മകനുമടങ്ങുന്ന ഈ നിര്‍ധന കുടുംബത്തില്‍ ഒരു മകളുടെ മാത്രമാണ് വിവാഹം കഴിഞ്ഞത്. കുടുംബത്തിന്റെ മറ്റൊരു ആശ്രയമായിരുന്ന യുസഫ് ഖാന് റാഷിദ് ഖാന്റെ മൂത്ത സഹോദരന് നേരത്തേ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.