ഫൺകോ എം.ഡിയുടെ പത്നി െജബിൻ ദുബൈയിൽ നിര്യാതയായി
text_fieldsദുബൈ: ഫൺക്കോ ഗ്രൂപ്പ് എം.ഡി ഷുഹൈബിെൻറ ഭാര്യ ജെബിൻ ഷുഹൈബ് (34) നിര്യാതയായി. ദുബൈ റാഷിദിയ ഹോസ്പിറ്റലിൽ ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. കോഴിക്കോട് നടക്കാവ് വണ്ടിപ്പേട്ടയിലെ എഞ്ചിനീയർ വലിയകത്ത് അബ്ദുല്ല കോയയുടെയും ആയിഷയുടെയും മകളാണ്. മക്കൾ: നദ ഷുഹൈബ്, അദീൻ ഷുഹൈബ്, അഹമ്മദ് ഷുഹൈബ്.
സഹോദരൻ: കൈസ് അബ്ദുല്ല. ഖബറടക്കം ഷാർജ ഖബർസ്താനിൽ നടന്നു. പി.വി. അബ്ദുൽ വഹാബ് എം.പി, കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കൊളൻ, ഡോ.ഷംസീർ വയലിൽ, ഷംലാൽ അഹ്മദ് തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ സംബന്ധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി,ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, പ്രദീപ് കുമാർ എം.എൽ.എ, റീജൻസി ഗ്രൂപ്പ് മേധാവി ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ തുടങ്ങിയവർ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.