പരിക്കേറ്റ മാതാവിനെ പരിചരിക്കാൻ നാട്ടിൽ പോയ പ്രവാസി മരിച്ചു
text_fieldsഷാർജ: വീണ് ഗുരുതര പരിക്ക് പറ്റിയ മാതാവിനെ ശുശ്രൂഷിക്കാൻ അവധിയെടുത്ത് നാട്ടിൽ പോ യ കോട്ടക്കൽ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഷാർജയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാ യിരുന്ന കോട്ടക്കൽ ചങ്കുവെട്ടികുണ്ട് മാങ്ങാട്ടിൽ ഏനിഹാജിയുടെയും ആയിഷയുടെയും മകൻ അബ്ദുൽ കരീം (52) ആണ് ശനിയാഴ്ച മരണപ്പെട്ടത്. മൂന്നു മാസം മൂൻപാണ് കരീം നാട്ടിൽ പോയത്. 26 വർഷമായി ഷാർജയിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വീട് പണി പൂർത്തിയാക്കി താമസം മാറുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
യു.എ.ഇ ചങ്കുവെട്ടിക്കുണ്ട് മഹല്ല് കമ്മിറ്റി ഷാർജ മേഖലാ പ്രസിഡൻറ്, ഷാർജ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഷാർജയിൽ ജോലി ചെയ്യുന്ന സഹോദരൻ ജബ്ബാർ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്്.
ഭാര്യ: റാബിയ. മക്കൾ: നവാസ്, നഷ്വ. സഹോദരിമാർ: ഫാത്തിമ, സായിദ, കദീജ, സാബിറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.