ഇഫ്താർ സേവനം കഴിഞ്ഞു മടങ്ങിയ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
text_fieldsദുബൈ: ട്രാഫിക് സിഗ്നലുകളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്ന സേവന സംഘത്തോടൊപ്പ ം പ്രവർത്തിച്ച് മടങ്ങിയ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ഏറ്റുമ ാനൂർ സ്വദേശി നെഹാൽ ഷാഹിൻ (19) ആണ് മരണപ്പെട്ടത്. ഷാർജ ഇൻറർപ്ലാസ്റ്റ് കമ്പനിയിൽ സൂ പ്പർ വൈസറായ ഷാഹിൻ തകടിയിലിെൻറയും സലീനയുടെയും മകനാണ്.
ദുബൈ സെൻട്രൽ സ്കൂളിൽ നിന്ന് 12ാം ക്ലാസ് പൂർത്തിയാക്കി തുടർ പഠനത്തിന് തയ്യാറെടുത്തു വരികയായിരുന്നു. ഏക സഹോദരൻ: നിഹാദ്.
ദുബൈ പൊലീസും സന്നദ്ധ സംഘടനകളും ചേർന്ന് നടത്തുന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ പെങ്കടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് ഖിസൈസിലേക്ക് പോയതാണ് നെഹാൽ. അവിടെ നിന്ന് ഷാർജയിലെ വീട്ടിലേക്ക് മടങ്ങി. മൊബൈലിൽ വിളിച്ച് കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ മകനെ കാൺമാനില്ലെന്ന് പൊലീസിൽ പരാതി നൽകി.
സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ സഹകരത്തോടെ മോർച്ചറിയിൽ നടത്തിയ അന്വേഷണത്തിലാണ് അൽനഹ്ദയിൽ നടന്ന അപകടത്തിൽ മരിച്ച വിവരം അറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം നാട്ടിെലത്തിച്ച് ഏറ്റുമാനൂർ കൈതമല മുഹ്യുദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.