വയോധികെൻറ മരണം: യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി
text_fieldsദുബൈ: വാക്കുതർക്കത്തിനിടെ വയോധികൻ മരിച്ച സംഭവത്തിൽ കുറ്റാരോപിതനായ യുവാവിെ ൻറ നിരപരാധിത്വം വ്യക്തമായി. ദുബൈ പൊലീസിെൻറ ഫോറൻസിക് സംഘം നടത്തിയ പഴുതടച്ച പ രിശോധനകളും അന്വേഷണവുമാണ് നിരപരാധിയായ ഒരു യുവാവിനെ അന്യായമായി ശിക്ഷാഭാരം പ േറുന്നതിൽനിന്ന് രക്ഷിച്ചത്.50 വയസ്സുള്ള ഏഷ്യക്കാരനും 30കാരനായ യുവാവും തമ്മിൽ ജോലി യെച്ചൊല്ലി വമ്പൻ വാക്തർക്കം ഉണ്ടായിരുന്നു. വാക്കിൽ തുടങ്ങിയ പോര് ൈകയാങ്കളിയിലുമെത്തി.
പ്രായമുള്ളയാൾ ഇതിനിടെ വീണു മരിച്ചതോടെ കുറ്റം അപരെൻറ തലയിലായി. യുവാവിെൻറ ആക്രമണത്തിലാണ് അദ്ദേഹം മരിച്ചത് എന്ന മട്ടിലാണ് ദുബൈ പൊലീസിൽ വിഷയം എത്തിയതെന്ന് ഫോറൻസിക് കൺസൾട്ടൻറായ ഡോ. ഖാലിദ്അൽ ബ്രീകി പറയുന്നു. എന്നാൽ, താൻ അദ്ദേഹത്തെ മർദിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ലെന്നും തർക്കത്തിന് തുടക്കമിട്ട അയാൾ തന്നെ മർദിച്ചപ്പോൾ തടുക്കുക മാത്രമാണ് ചെയ്തതെന്നും ഇടക്കുവെച്ച് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നും കുറ്റാരോപിതനായ യുവാവ് വാദിച്ചു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ യുവാവിെൻറ വാദങ്ങൾ സത്യമാണെന്ന് വ്യക്തമായി. മരിച്ചയാളുടെ ദേഹത്ത് കൈകൊണ്ടോ എന്തെങ്കിലും ആയുധങ്ങൾ കൊണ്ടോ മർദനമേറ്റതിെൻറ ഒരു സൂചനയും ഇല്ലെന്ന് പരിശോധനാഫലം വിശദീകരിക്കുന്നു. അപ്പോൾ പിന്നെ എങ്ങനെ മരണം നടന്നു എന്ന പരിശോധന നടത്തൽ അത്യാവശ്യമായി വന്നു. ഹൃദയപേശികളിൽ ജീവവായു കുറഞ്ഞതാണ് മരണത്തിനിടയാക്കിയത് എന്നായിരുന്നു അന്വേഷണഫലം. വാക്കേറ്റത്തിന് മുേമ്പ ഇദ്ദേഹത്തിന് ഹൃദയാഘാതത്തിെൻറ ലക്ഷണങ്ങളുണ്ടായെന്ന് സൂക്ഷ്മപരിശോധനയിൽ വ്യക്തമായി. മണിക്കൂറുകൾക്ക് മുേമ്പ ഹൃദയാഘാതം ആരംഭിച്ചിരുന്നു.
അദ്ദേഹം വേദന സഹിക്കുകയും അവഗണിക്കുകയും ചെയ്തതാവും. തുടർന്ന് വാക്കേറ്റവും ദേഷ്യവും മുറുകിയതോടെ രക്തത്തിൽ ഒാക്സിജെൻറ അളവ് മാരകമാം വിധം കുറയുകയും മരണം സംഭവിക്കുകയുമായിരുന്നു.പരിശോധനാ ഫലം ജനറൽ ഡിപ്പാർട്മെൻറ് ഒാഫ് ക്രിമിനൽ എവിഡൻസ് ആൻഡ് ക്രിമിനോളജിയിൽ നിന്ന് കേസന്വേഷിക്കുന്ന ദുബൈ പബ്ലിക് പ്രോസിക്യുഷന് കൈമാറിയതോടെ നിരപരാധിയായ യുവാവിന് വിടുതൽ നൽകുകയും കേസ് ഒഴിവാക്കുകയുമായിരുന്നു.
കുറ്റാന്വേഷണം കുറ്റമറ്റതാക്കുകയും നീതി ഉറപ്പാക്കുകയും ചെയ്യുന്നതിൽ ദുബൈ പൊലീസ്പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ശാസ്ത്രീയ അന്വേഷണ മാർഗങ്ങളും അത്യാധുനികവും സൂക്ഷ്മവുമായ ഉപകരണങ്ങളുമാണ് അവലംബിക്കുന്നതെന്നും ക്രിമിനൽ അന്വേഷണ വിഭാഗം അസി. കമാൻറർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.