വ്യവസായ നായകരേ, നിങ്ങൾ മനസുെവച്ചാൽ ഇൗ മനുഷ്യരുടെ അന്ത്യനിദ്ര നാട്ടിലാക്കാം
text_fieldsദുബൈ: ഗൾഫിൽ നിന്ന് ഇന്ത്യയിേലക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിലച്ചതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന പ്രക്രിയ മുടങ്ങിയിരിക്കുകയാണ്. നടന്നു കൊതിതീരാത്ത മണ്ണിൽ അലിഞ്ഞുചേരുക എന്ന മൗലികമായ ആഗ്രഹം പോലും സാധിക്കാനാവുന്നില്ല പ്രവാസിക്ക്. പലരുടെയും മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തു. വിമാന വിലക്ക് നീങ്ങുന്നതും കാത്ത് 11 മലയാളികളുടെ മൃതദേഹങ്ങൾ ഇവിടുത്തെ മോർച്ചറികളിലുണ്ട്.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇപ്പോഴും ഒരു വഴിയുണ്ട്. പക്ഷെ, പ്രവാസി വ്യവസായികൾ കാര്യമായൊന്ന് മനസ് വെക്കണമെന്ന് മാത്രം. നാട്ടിൽ നിന്ന് ഭക്ഷ്യവസ്തുക്കളുമായെത്തുന്ന കാർഗോ വിമാനങ്ങളിൽ മൃതദേഹം കയറ്റി അയക്കാൻ വ്യവസായികൾ അനുവാദം നൽകിയാൽ നാട്ടിൽ കണ്ണീരോടെ കാത്തിരിക്കുന്നവർക്ക് അതൊരു ആശ്വാസമാകും.
ശനിയാഴ്ച മുംബൈയിലേക്ക് തിരിക്കുന്ന എമിറേറ്റ്സിെൻറ കാർഗോ വിമാനത്തിൽ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കയറ്റി അയക്കാൻ തീരുമാനമായിട്ടുണ്ട്. ഇത്തരം ചുവടുവെപ്പുകൾ മലയാളി വ്യവസായികളിൽ നിന്നുണ്ടായാൽ കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങളെത്തിക്കാൻ കഴിയും. ഇന്ത്യയിലെ വിമാന വിലക്ക് ഏപ്രിൽ 14 വരെ നീട്ടിയ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെ തന്നെ സംസ്കരിക്കുകയാണ്.
ദുബൈ: പ്രവാസികൾ മരിച്ചാൽ ഗൾഫ് നാടുകളിൽ സംസ്കരിക്കുന്നതിന് ദിവസങ്ങളോളം സമയമെടുക്കാറുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അതിവേഗം നടപടികൾ പൂർത്തിയാക്കുകയാണ് ദുബൈ െപാലീസ്. കടലാസ് നടപടികൾ വേഗത്തിലാക്കിയതോടെ മരിച്ചാൽ മണിക്കൂറുകൾക്കകം സംസ്കരിക്കാൻ കഴിയുന്നുണ്ട്. എംബസികളും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്. എന്നാൽ, ചില സ്ഥലങ്ങളിൽ ഒരു മൃതദേഹം ദഹിപ്പിച്ചാൽ ഒരുദിവസത്തിന് ശേഷമെ മറ്റൊരു മൃതദേഹം ദഹിപ്പിക്കാൻ കഴിയു. അബൂദബിയിലും ദുബൈയിലും ഷാർജയിലുമാണ് ദഹിപ്പിക്കാൻ സ്ഥലമുള്ളത്.
ഇത്തരത്തിൽ പത്തോളം മൃതദേഹം ഇതിനകം ഗൾഫ് നാടുകളിൽ സംസ്കരിച്ചു. എന്നാൽ, അവസാനമായി ഒരുനോക്ക് കാണാനും മരണാനന്തര ചടങ്ങുകൾ നടത്താനുമുള്ള വീട്ടുകാരുടെ ആഗ്രഹം നിറവേറ്റാൻ നിരവധി മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് തമിഴ്നാട്ടുകാരുടെയും ഉൾപെടെ 20ഒാളം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ യു.എ.ഇയിലുണ്ട്. തിരുവനന്തപുരത്തോ മറ്റോ മൃതദേഹം എത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിലുള്ളവർക്കും തമിഴ്നാട്ടിലുള്ളവർക്കും ഉപകാരപ്പെടുമെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി ‘ഗൾഫ് മാധ്യമത്തോട്’ പറഞ്ഞു.
നാട്ടിൽ നിന്ന് ഗൾഫിലേക്കും തിരിച്ചും ദിവസവും കാർഗോ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ചില സ്ഥാപനങ്ങൾ ഒറ്റക്കും മറ്റു ചിലർ കൂട്ടമായും കാർഗോ അയക്കാറുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കളുമായി പ്രത്യേക വിമാനം ഗൾഫ് രാജ്യങ്ങളിൽ എത്തിയിരുന്നു. ഇത്തരം വിമാനങ്ങളിൽ മൃതദേഹം അയക്കാൻ സ്ഥാപന ഉടമകളാണ് സമ്മതം അറിയിേക്കണ്ടത്. എംബസികളിൽ നിന്നും എയർലൻസുകളിൽ നിന്നുമുള്ള അനുമതികൾ ലഭിക്കുന്നതിന് തടസമില്ല. പ്രവാസികൾക്കായി ഒേട്ടറെ നൻമകൾ ചൊരിയുന്ന വ്യവസായികൾ ഇക്കാര്യത്തിലും മുൻകൈയെടുക്കുമെന്ന പ്രതീക്ഷയിലാണ് മരണപ്പെട്ടവരുടെ കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.