ഓച്ചിറ സ്വദേശി പനിമൂലം മുസഫയിൽ നിര്യാതനായി
text_fieldsഅബൂദബി: കൊല്ലം ഓച്ചിറ വലിയകുളങ്ങര ജയ ഭവനത്തിൽ സുകുമാരൻ ആചാരിയുടെ മകൻ ശ്രീനിവ ാസൻ (45) മുസഫ വ്യവസായ നഗരിയിലെ താമസ സ്ഥലത്ത് പനിമൂലം മരിച്ചു. ഗൾഫ് പൈപ്പിങ് കമ്പനിയ ിൽ മെയിൻറനൻസ് ൽ ജീവനക്കാരനായിരുന്നു. ഒരാഴ്ചയിലധികമായി പനിമൂലം മുസഫയിലെ വർക്കേഴ്സ് സിറ്റിയിലെ താമസസ്ഥലത്ത് ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. നാട്ടിൽ ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിനു വടക്കു വശം കളീക്കൽ വീട്ടിലാണ് താമസിച്ചിരുന്നത്. കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം ലഭിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നത്. കൂടെ താമസിച്ചിരുന്നവരെല്ലാം ക്വാറൻറീനിലാണ്. മാതാവ്: പങ്കജാക്ഷി ഓമന. ഭാര്യ: സരിത. മക്കൾ: ശ്രീഹരി, ശിവാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.