പ്രവാസി തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കുക
text_fieldsമെച്ചപ്പെെട്ടാരു ജീവിതം തേടി പ്രവാസ ലോകത്തെത്തി ഒറ്റപ്പെട്ടുപോകുന്നവർ നിരവധിയുണ്ട്. എന്തെങ്കിലും പ്രതിസന്ധി ഘട്ടം വന്നാൽ ആരുടെ അടുത്ത് സഹായം തേടണമെന്നും അറിയാത്തവരുണ്ട്. ഇൗ സാഹചര്യത്തിൽ മലയാളികളായ പ്രവാസികളെ സർക്കാരുമായി ചേർത്തുനിർത്തുന്നതിന് നോർക്ക റൂട്ട്സ് ആവിഷ്കരിച്ചതാണ് തിരിച്ചറിയൽ കാർഡ് സംവിധാനം. നോർക്ക് റൂട്ട്സ് മുഖേന ലഭ്യമായ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താൻ തിരിച്ചറിയൽ കാർഡ് പ്രവാസികളെ സഹായിക്കുന്നു. പ്രധാനമായും മൂന്ന് തിരിച്ചറിയൽ കാർഡുകളാണ് നൽകുന്നത്. ഇതിലൊന്ന് ഇതര സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കുള്ളതാണ്. രണ്ടെണ്ണം വിദേശങ്ങളിൽ കഴിയുന്നവർക്കും. അത് പരിചയപ്പെടാം:
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്.
2008 ആഗസ്റ്റിലാണ് പ്രവാസി തിരിച്ചറിയൽ കാർഡിെൻറ വിതരണം ആരംഭിച്ചത്. ഇൗ വിവിധോദ്ദേശ്യ തിരിച്ചറിയൽ കാർഡിനൊപ്പം പേഴ്സണൽ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ് എന്ന അധിക ആനുകൂല്യവുമുണ്ട്. അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ, അപകടം മൂലം സ്ഥിരമായ/ പൂർണമായ/ ഭാഗികമായ വൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ആനുകൂല്യവുമാണ് ലഭിക്കുക. മൂന്നുവര്‍ഷമാണ് ഇൗ തിരിച്ചറിയൽ കാര്‍ഡിെൻറ കാലവാധി. അതിനുശേഷം പുതുക്കണം.
പുതിയ കാർഡിന് അപേക്ഷിക്കുേമ്പാൾ 315 രൂപ രജിസ്ട്രേഷൻ ഫീസ് നൽകണം. പുതിയ കാര്‍ഡ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് ആറുമാസം സാധുതയുള്ള വിസ, പാസ്പോര്‍ട്ട് എന്നിവയോടെ വിദേശത്ത് താമസിക്കുകയോ ജോലിചെയ്യുന്നതോ ആയ പ്രവാസി മലയാളി ആയിരിക്കണം അപേക്ഷകർ. അപേക്ഷകർക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. പാസ്പോര്‍ട്ട്, വിസ എന്നിവയുടെ പ്രസക്തമായ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷ നൽകേണ്ടത്.
വിദ്യാർഥി തിരിച്ചറിയല്‍ കാര്‍ഡ്.
വിദേശ പഠനത്തിനു പോകുന്ന കേരളീയ വിദ്യാർഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ 2020 ഏപ്രിലിലാണ് ഇത് ആരംഭിച്ചത്. വിദേശത്ത് അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ മലയാളി വിദ്യാർഥികള്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്നവര്‍ക്കും ഇൗ കാർഡിനായി അപേക്ഷിക്കാം.
അപേക്ഷകർക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.
വിദേശ പഠനം നടത്തുന്നത് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍, പഠനത്തിന് പോകുന്നവര്‍ അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പേഴ്സണൽ ആക്സിഡൻറ് ഇൻഷുറൻസ് കവറേജ് എന്ന അധിക ആനുകൂല്യം ഇൗ കാർഡിനൊപ്പവും ലഭിക്കും. അപകടമരണത്തിന് പരമാവധി നാല് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ,
അപകടം മൂലം സ്ഥിരമായ/ പൂര്‍ണ്ണമായ/ ഭാഗികമായ വൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ആനുകൂല്യം എന്നിവ ലഭിക്കും. മൂന്നുവര്‍ഷമാണ് കാര്‍ഡിെൻറ കാലവധി. രജിസ്ട്രേഷന് ഫീസായി 315 രൂപ അടക്കണം. കാര്‍ഡ് പുതുക്കലും പുതുതായി അപേക്ഷിക്കലും നോർക്ക റൂട്ട്സ് വെബ്സൈറ്റ് https://norkaroots.org/ വഴി ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.