ഒാഫിസിൽ പോകുന്നവരുടെ ശ്രദ്ധക്ക്; പിഴയിൽ വീഴരുത്
text_fieldsദുബൈ: ദുബൈയിൽ സർക്കാർ ഒാഫിസുകളും സ്വകാര്യ സ്ഥാപനങ്ങളുടെ ഒാഫിസുകളും പൂർണമായി പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. മറ്റ് എമിറേറ്റുകളിലും ഒാഫിസുകളുടെ പ്രവർത്തനം ഭാഗികമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഒാഫിസിൽ പോകാനുള്ള തിരക്കിനിടയിൽ മുൻകരുതൽ നടപടികൾ മറന്നുപോയാൽ കാത്തിരിക്കുന്നത് വലിയ ഫൈനാണ്. മാസ്ക് ധരിച്ചാൽ എല്ലാമായെന്ന തെറ്റിദ്ധാരണയിൽ ഒാഫിസിലേക്ക് തിരിച്ചാൽ പല വഴിയേ പിഴ വരും.
വാഹനവുമായി പോകുന്നവർ സുഹൃത്തുക്കൾക്ക് ലിഫ്റ്റ് കൊടുക്കുേമ്പാൾ ശ്രദ്ധിക്കണം. മൂന്നു പേരിൽ കൂടുതൽ യാത്രചെയ്ത് പിടിക്കപ്പെട്ടാൽ 3000 ദിർഹം പിഴയടക്കേണ്ടിവരും. ഒാഫിസ് സമയം കഴിഞ്ഞയുടൻ താമസസ്ഥലത്ത് എത്താൻ ശ്രമിക്കണം. കാരണം, ദേശീയ അണുനശീകരണം നടക്കുന്ന രാത്രിയിൽ പുറത്തിറങ്ങിയാൽ 3000 ദിർഹമാണ് പിഴ. ദുബൈയിൽ രാത്രി 11 മുതൽ രാവിലെ ആറ് വരെയും മറ്റ് എമിറേറ്റുകളിൽ 10 മുതൽ ആറ് വരെയുമാണ് രാത്രിയാത്രക്ക് വിലക്കുള്ളത്. എന്നാൽ, ആരോഗ്യമേഖല പോലുള്ള അടിയന്തര പ്രാധാന്യമുള്ള ജോലികൾ ചെയ്യുന്നവർക്ക് രാത്രി സഞ്ചാരം ആവാം.
റോഡിൽ മാത്രം പോരാ, ഒാഫിസിനുള്ളിലും മുഴുവൻ സമയവും മാസ്ക് നിർബന്ധമാണ്. ഇല്ലെങ്കിൽ ഒാരോ ജീവനക്കാരനും 500 ദിർഹം വീതം അടക്കേണ്ടിവരും. ഇതിനുപുറമെ, സ്ഥാപനം 5000 ദിർഹമും പിഴ അടക്കണം. പുറത്തിറങ്ങുേമ്പാൾ ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 1000 ദിർഹം നഷ്ടപ്പെടും.
ദുബൈ ഒഴികെയുള്ള എമിറേറ്റുകളിൽ ഇപ്പോഴും ഒാഫിസുകളിൽ 100 ശതമാനം ജീവനക്കാരെ പ്രവേശിപ്പിക്കാൻ അനുവാദമില്ല. ഇവിടെ അനുവദിച്ചിരിക്കുന്ന ശേഷിയിൽ കൂടുതൽ ആളുകളെ കയറ്റിയാൽ 3000 ദിർഹം പിഴ നൽേകണ്ടിവരും. ഒാഫിസിനുള്ളിലും സാമൂഹിക അകലം നിർബന്ധമാണ്. സീറ്റുകൾ ക്രമീകരിക്കുന്നത് സാമൂഹിക അകലം പാലിച്ചായിരിക്കണം. അല്ലാത്തപക്ഷം 5000 ദിർഹം പിഴയടക്കേണ്ടിവരും. തൊഴിലാളികളെ ഒരു എമിേററ്റിൽനിന്ന് മറ്റൊരു എമിറേറ്റിലേക്ക് കൊണ്ട് പോകുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. ഇത് ലംഘിച്ചാൽ 10,000 ദിർഹം പിഴയാണ് കാത്തിരിക്കുന്നത്. തെറ്റുകൾ ആവർത്തിക്കുന്നവരെ കാത്ത് ഒരു ലക്ഷം ദിർഹംവരെ പിഴയും ജയിലും കാത്തിരിക്കുന്നുണ്ട് എന്ന് മറക്കരുത്.
ഒാഫിസുകളിൽ എത്തിപ്പെടാൻ ടാക്സിയിൽ കയറുന്നവരും ശ്രദ്ധിക്കണം. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് മാത്രമാണ് യാത്രാനുമതി. ടാക്സികളിൽ മാസ്ക് ധരിക്കാത്തവരെ പിടികൂടാൻ സെൻസറിെൻറ സഹായത്തോടെ പുതിയ പദ്ധതി ആർ.ടി.എ ആവിഷ്കരിച്ചിട്ടുണ്ട്. മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുത്തു കഴിഞ്ഞു. ചിലത് പൂട്ടുകയും മറ്റുള്ളവയിൽ നിന്ന് പിഴ ഇൗടാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.