ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ ഭാരവാഹികൾ
text_fieldsഅജ്മാൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ 2022-23 കാലയളവിലെ മാനേജിങ് കമ്മിറ്റി രൂപവത്കരിച്ചു. 26 അംഗങ്ങൾ അടങ്ങുന്നതാണ് പുതിയ മാനേജിങ് കമ്മിറ്റി. ജാസിം മുഹമ്മദ്(പ്രസി), ചന്ദ്രൻ ബേപു (ജന. സെക്ര), വിനോദ് കുമാർ (ട്രഷ), ഗിരീഷ് (വൈസ് പ്രസി), ലേഖ സിദ്ധാർഥൻ (ജോ. സെക്ര), അഫ്സൽ ഹുസൈൻ (ജോ. ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കലാവിഭാഗം കൺവീനറായി സനിൽ കാട്ടകത്ത്, കായികവിഭാഗം കൺവീനറായി പ്രഘോഷ് അനിരുദ്ധ്, സാഹിത്യ വിഭാഗം കൺവീനറായി രാജേന്ദ്രൻ പുന്നപ്പള്ളി, യൂത്ത് ആൻഡ് ചിൽഡ്രൻ കൺവീനറായി ഫാമി ഷംസുദ്ദീൻ, വെൽഫെയർ കമ്മിറ്റി കൺവീനറായി അഡ്വ. ഫെമിൻ പണിക്കശ്ശേരി, വനിതാ വിഭാഗം കൺവീനറായി ഫൈഹ ബഷീർ, ഓഫിസ് മെയിന്റനൻസ് പ്രജിത്ത്, റവന്യൂ ആൻഡ് ഡെവലപ്മെന്റ് കൺവീനറായി ഗിരീശൻ കട്ടാമ്പിൽ, പി.ആർ ആൻഡ് മീഡിയ കൺവീനറായി ഷബീർ ഇസ്മായിൽ എന്നീ സബ്കമ്മിറ്റി കൺവീനർമാരെയും ജനറൽ ബോഡി തിരഞ്ഞെടുത്തു.
മുഹമ്മദ് അലി ചാലിൽ, സക്കീർ ഹുസൈൻ, സുജികുമാർ പിള്ള, സാജിഫ് അഷറഫ്, ജോയി രാമചന്ദ്രൻ, അനന്ദൻ മുരിക്കശ്ശേരി, പ്രേംകുമാർ, ഷിഹാസ് ഇക്ബാൽ, സജീം അബ്ദുസ്സലാം, രാജൻ മടവൂർ, ഷിബു ഇബ്രാഹീം എന്നിവരാണ് പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. റഷാദ്, അബ്ദുറഷീദ് എന്നിവരെ ഇന്റേണൽ ഓഡിറ്റർമാരായും നിയമിച്ചു.
ജനറൽ ബോഡി മീറ്റിങിൽ ചന്ദ്രൻ ബേപു വാർഷിക പ്രവർത്തന റിപ്പോർട്ടും വി.വി. പ്രജിത്ത് വാർഷിക ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. അജ്മാൻ ഈസ്റ്റ് പോയന്റ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽമജീദ് റിട്ടേണിങ് ഓഫിസറായ ജനറൽ ബോഡി മീറ്റിങ്ങിൽ വിനോദ് കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.