യാത്ര പോകുന്നവര്‍ വീട് സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍
text_fieldsറാസല്‍ഖൈമ: അവധി യാത്രക്ക് ഒരുങ്ങുന്നവര്‍ വീടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി റാക് പൊലീസ് പ്രചാരണം. ‘യാത്ര ചെയ്യുമ്പോള്‍ വീട് എങ്ങനെ സുരക്ഷിതമാക്കാം’ എന്ന ശീര്‍ഷകത്തില്‍ കുറ്റാന്വേഷണ വിഭാഗവും മീഡിയ വകുപ്പും സംയുക്തമായി നടത്തുന്ന കാമ്പയിനില്‍ യാത്ര തീയതികള്‍ പരസ്യപ്പെടുത്താതിരിക്കുക, വിലപിടിപ്പുള്ള വസ്തുക്കള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുക, പാചക വാതക സിലിണ്ടറുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ കണക്ഷനുകള്‍ വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്തുക, വീടുകളുടെയും ഗാരേജുകളുടെയും പൂട്ടുകള്‍ കുറ്റമറ്റതാക്കുക തുടങ്ങിയ കാര്യങ്ങള്‍ പൊതുജനങ്ങളെ ഓര്‍മിപ്പിക്കുന്നു. യാത്ര വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മീഡിയ ബ്രാഞ്ച് ഡയറക്ടര്‍ മേജര്‍ സഈദ് സാലിം അല്‍ മുസഫ്രി പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ടതും സംശയകരമായ സാഹചര്യങ്ങളും ശ്രദ്ധയില്‍പെടുന്നവര്‍ 999 നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.