Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത​യാ​റെ​ടു​പ്പു​ക​ൾ...

ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ധി​കൃ​ത​ർ

text_fields
bookmark_border
ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ധി​കൃ​ത​ർ
cancel

ദു​ബൈ: യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച​ വി​സ നി​യ​മ ലം​ഘ​ക​ർ​ക്കു​ള്ള ഇ​ള​വ് ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ധി​കൃ​ത​ർ. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​നും ന​ട​പ​ടി​ക​ൾ​ക്കും എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞ​താ​യി ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ​ത​ന്നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​രു പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നി​രു​ന്നു.

ഇ​ള​വ്​ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ദു​ബൈ​യി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഒ​രു പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ​ർ​വി​സ​സ്, പ്രോ ​ആ​ക്ടി​വ് മീ​ഡി​യ ക​മ‍്യൂ​ണി​ക്കേ​ഷ​ൻ, സ​ർ​വി​സ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ടീം ​എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​ത്യേ​ക വ​ർ​ക്കി​ങ്​ ടീ​മു​ക​ളെ​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. ഇ​തു​വ​ഴി വി​സ ലം​ഘ​ന​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ അ​വ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും.ദു​ബൈ എ​മി​റേ​റ്റി​ൽ 86 ആ​മി​ർ സെ​ന്‍റ​റു​ക​ളി​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

അ​തോ​ടൊ​പ്പം ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ അ​ൽ അ​വീ​റി​ലെ സെ​ന്‍റ​റി​ലും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ആ​മി​ർ സെ​ന്‍റ​റു​ക​ളി​ൽ രാ​ജ്യ​ത്ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ‘സ്റ്റാ​റ്റ​സ്​ ചേ​ഞ്ച്​’ അ​ട​ക്ക​മു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ളും എ​മി​റേ​റ്റ്സ് ഐ​ഡി ഉ​ള്ള​വ​ർ​ക്ക് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​വും ല​ഭി​ക്കും. അ​ൽ അ​വീ​റി​ലെ ജി.​ഡി.​ആ​ർ.​എ​ഫ്.​എ കേ​ന്ദ്ര​ത്തി​ലാ​ണ്​ ഫി​ങ്ക​ർ​പ്രി​ന്‍റ്​ ​പ​തി​പ്പി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ളും രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​വും ല​ഭി​ക്കു​ക.

വി​സ ഇ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 8005111 എ​ന്ന കാ​ൾ സെ​ന്‍റ​ർ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsPublic Amnesty
News Summary - Officials complete preparations
Next Story