രാജകുടുംബ വിവാഹത്തിന് ഭരണാധികാരികൾ ആശംസ കൈമാറിയത് വിഡിയോ കോൺഫറൻസിലൂടെ
text_fieldsഅബൂദബി: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, കിരീടാവകാശിയും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കോവിഡ് -19 പകർച്ചവ്യാധി വ്യാപകമായ സമയത്ത് ഒത്തുചേരൽ ഒഴിവാക്കി സമൂഹത്തിന് മാതൃകയായി. വിഡിയോ കോൺഫറൻസിലൂടെയാണ് രാജകീയ നവ ദമ്പതികൾക്ക് ഇരുവരും വിവാഹ മംഗളാശംസകൾ കൈമാറിയത്.
യു.എ.ഇ പ്രസിഡൻറിെൻറ ഉപദേഷ്ടാവ് ശൈഖ് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്യാൻ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് താഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായി യഥാക്രമം അവരുടെ മകെൻറയും മകളുടെയും വിവാഹത്തിനാണ് അബൂദബി കിരീടാവകാശിയും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അഭിനന്ദനം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒത്തുചേരലുകൾ ഒഴിവാക്കുന്നതിനുള്ള മാതൃകയായി ഒരു വിഡിയോ കാളിലൂടെ ദമ്പതികളെ ഒട്ടേറെ രാജ കുടുംബാംഗങ്ങൾ വിവാഹ മംഗളാശംസകൾ അറിയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ യു.എ.ഇയെ സംരക്ഷിക്കുക എന്നത് ഉത്തരവാദിത്തമുള്ള സമൂഹത്തിെൻറ കർത്തവ്യമാണ്.
സാമൂഹിക ചടങ്ങുകളിൽ മുൻകരുതൽ നടപടികൾ പിന്തുടരുന്നത് നമ്മുടെ സുരക്ഷക്ക് ഉറപ്പുനൽകുന്നു. കോവിഡിനെ നേരിടുന്നതിന് നമ്മുടെ രാജ്യത്തിെൻറ ശ്രമങ്ങളെ പിന്തുണക്കുന്നതായും ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു. അബൂദബിയിൽ ഒത്തുചേരലിനുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുകയാണ്. ഔദ്യോഗിക വിവാഹ ചടങ്ങുകൾക്ക് 10 അതിഥികളിൽ കൂടാൻ പാടില്ലെന്ന് നിർദേശമുണ്ട്. പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അതിഥികൾ 24 മണിക്കൂർ മുമ്പ് കോവിഡ് -19 പരിശോധന നടത്തണമെന്നും അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.