അഭിനന്ദെൻറ മോചനം: സ്വാഗതം ചെയ്ത് ഒ.െഎ.സി അബൂദബി പ്രഖ്യാപനം
text_fieldsഅബൂദബി: ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ച പാക് നടപടിയെ ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളന പ്രഖ്യാപനത്തിൽ സ്വാഗതം ചെയ്തു. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ക്രിയാത്മമായ നടപടിയാണ് പൈലറ്റിനെ കൈമാറൽ എന്ന് ശനിയാഴ്ച അബൂദബിയിൽ സമാപിച്ച സമ്മേളനത്തിെൻറ പ്രമേയം വിശേഷിപ്പിച്ചു. മേഖലയിൽ സംഘർഷത്തിെൻറ തീവ്രത കുറക്കാനുള്ള സൗമനസ്യമായിരുന്നു ഇതെന്നും പ്രമേയം അഭിപ്രായപ്പെട്ടു.
കശ്മീർ വിഷയത്തിൽ ഒ.െഎ.സിയുടെ പ്രഖ്യാപിത നിലപാട് ഇൗ സമ്മേളനത്തിലും രാഷ്ട്രീയ പ്രമേയമായി അവതരിപ്പിച്ചു. ഇന്ത്യയിലോ പാകിസ്താനിലോ ചേരാനുള്ള കശ്മീർ ജനതയുടെ ആഗ്രഹം ജനാധിപത്യപരവും സ്വതന്ത്രവും പക്ഷപാതിത്വമില്ലാത്തതുമായ ഹിതപരിശോധനയിലൂടെ അറിഞ്ഞ് തീരുമാനമെടുക്കണമെന്ന് രാഷ്ട്രീയ പ്രമേയം അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒ.െഎ.സി സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ നടത്തിയ പ്രസംഗത്തെ യു.എ.ഇ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രമേയങ്ങൾ വിശദീകരിച്ചുള്ള വാർത്താസമ്മേളനത്തിൽ അഭിനന്ദിച്ചു.
ക്രിയാത്മകവും ശക്തവും ആരോഗ്യകരുമായ പ്രഭാഷണമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. ഒ.െഎ.സിയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ, സിറിയ, യമൻ പ്രശ്നങ്ങളും ഒ.െഎ.സി അബൂദബി പ്രഖ്യാപനത്തിൽ പരാമർശിച്ചു. അറബ് രാജ്യങ്ങളുടെയും മുസ്ലിം രാജ്യങ്ങളുടെയും മുഖ്യ വിഷയം തന്നെയാണ് ഫലസ്തീൻ പ്രശ്നം. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണം. ഫലസ്തീൻ ജനതക്ക് എതിരായ ഇസ്രായേലിെൻറ എല്ലാ അക്രമങ്ങളെയും അപലപിക്കുന്നുവെന്നും പ്രമേയം പറയുന്നു.
മൂന്ന് ഇമറാത്തി ദ്വീപുകളിലെ ഇറാൻ അധിനിവേശവുമായി ബന്ധപ്പെട്ട പ്രശ്നം നേരിട്ടുള്ള ചർച്ചകളിലൂടെയോ അന്താരാഷ്ട്ര മാധ്യസ്ത്യത്തിലൂടെയോ പരിഹരിക്കണമെന്ന യു.എ.ഇയുടെ സമാധാനപൂർണമായ ആഹ്വാനത്തോട് ഇറാൻ ക്രിയാത്മകമായി പ്രതികരിക്കണം. യമനിലെ അംഗീകൃത സർക്കാറിെൻറ ഒൗദ്യോഗിക അഭ്യർഥന പ്രകാരവും െഎക്യരാഷ്ട്രസഭ സുരക്ഷാസമിതി പ്രമേയത്തിെൻറ അടിസ്ഥാനത്തിലുമാണ് സൗദി അറേബ്യ നേതൃത്വം നൽകുന്ന അറബ് സഖ്യസേന യമനിൽ പ്രവേശിച്ചത്. യമൻ പ്രശ്നം പരിഹരിക്കുന്നതിന് െഎക്യരാഷ്ട്ര സഭക്ക് ഒ.െഎ.സിയുെട സമ്പൂർണ പിന്തുണ ആവർത്തിക്കുന്നു. സിറിയൻ പ്രശ്നത്തിൽ ഒരു രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും ഒ.െഎ.സി അബൂദബി പ്രഖ്യാപനം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.