Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡിസംബറിൽ...

ഡിസംബറിൽ ഇന്ധനവില വർധന; രണ്ട്​ വർഷത്തിനിടയിലെ കൂടിയ നിരക്ക്​

text_fields
bookmark_border
ഡിസംബറിൽ ഇന്ധനവില വർധന; രണ്ട്​ വർഷത്തിനിടയിലെ കൂടിയ നിരക്ക്​
cancel

അബൂദബി: ഡിസംബർ ഒന്ന്​ മുതൽ പെട്രോൾ വിലയിൽ 12 ഫിൽസ്​ വർധന. രണ്ട്​ വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്​. യു.എ.ഇ ഉൗർജ മന്ത്രാലയം ചൊവ്വാഴ്​ചയാണ്​ ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചത്​.സൂപ്പർ 98 പെട്രോൾ വില 5.91 ശതമാനം വർധിച്ച്​ 2.15 ദിർഹമാകും. 2.03 ദിർഹമായിരുന്നു നവംബറിലെ വില. സ്​പെഷൽ 95 പെട്രോൾ വില 1.92 ദിർഹത്തിൽനിന്ന്​ 2.04 ദിർഹമാകും. 6.25 ശതമാനമാണ്​ വർധന. ഇ പ്ലസ്​ പെട്രോൾ വില 1.85 ദിർഹത്തിൽനിന്ന്​ 1.97 ദിർഹമായി വർധിക്കും. വർധന 6.48 ശതമാനം. ഡീസൽവില 4.26 ശതമാനം വർധിക്കും. 2.11 ദിർത്തിൽനിന്ന്​ 2.20 ദിർഹമായാണ്​ വർധിക്കുക.രണ്ട്​ വർഷത്തോളമായി യു.എ.ഇയിലെ ഇന്ധനവില ആഗോള വിപണി വിലയിലെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചാണിരിക്കുന്നത്​. ബെഞ്ച്​മാർക്ക്​ വിലയെ അടിസ്​ഥാനമാക്കി രാജ്യത്തെ എണ്ണവില നിശ്ചയിക്കാൻ ഉൗർജ മന്ത്രാലയം തീരുമാനിച്ചത്​ മുതലാണിത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricegulf newsmalayalam news
News Summary - oil price-uae-gulf news
Next Story