എണ്ണവില സ്ഥിരത കൈവരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപം പ്രധാനം – ഉൗർജമന്ത്രി
text_fieldsഅബൂദബി: എണ്ണവില സ്ഥിരത കൈവരിക്കുന്ന സാഹചര്യത്തിൽ ഭാവി നിക്ഷേപം ആസൂത്രണം ചെയ്യാനുള്ള മികച്ച സമയമാണ് ഇതെന്ന് യു.എ.ഇ ഉൗർജ^വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറാജ് ഫാരിസ് ആൽ മസ്റൂഇ. ‘ആഗോള വിപണിയിലേക്ക് എണ്ണ നിക്ഷേപത്തിെൻറ തിരിച്ചുവരവ്’ വിഷയത്തിൽ ലണ്ടനിൽ അന്താരാഷ്ട്ര പെടോളിയം വാര സമ്മേളനെത്ത അഭിസംബാധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 ജൂണിനും 2016 ജനുവരിക്കുമിടയിൽ ആഗോള എണ്ണവില കൂപ്പുകുത്തിയപ്പോൾ ഇൗ മേഖലയിൽ ട്രില്യൻ യു.എസ് ഡോളറോളം നിക്ഷേപങ്ങൾ മരവിപ്പിക്കപ്പെടുകയോ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയോ ചെയ്തതായി ഒപെക് സമ്മേളനം^2018 പ്രസിഡൻറ് കൂടിയായ മന്ത്രി നിരീക്ഷിച്ചു.
എണ്ണ പര്യവേക്ഷണത്തിനും ഉൽപാദനത്തിനുമായി ചെലവഴിക്കുന്ന തുകയിൽ 2015ലും 2016ലും 27 ശതമാനത്തിെൻറ കുറവുണ്ടായി. എണ്ണശേഖരം വൻതോതിൽ കൂടിയ കാലയളവ് കൂടിയായിരുന്നു ഇത്. 2016 ജൂലൈ അവസാനത്തിൽ സാമ്പത്തിക സഹകരണ^വികസന സംഘടന (ഒ.ഇ.സി.ഡി) രാജ്യങ്ങളിൽ കെട്ടിക്കിടന്ന എണ്ണശേഖരം 38 കോടി ബാരലായി ഉയർന്നു. അതിന് മുമ്പുള്ള അഞ്ച് വർഷത്തെ ശരാശരിക്ക് മുകളിലായിരുന്നു ഇത്. എണ്ണവിപണിയിലെ ഇൗ അസന്തുലിതത്വത്തിെൻറ തീവ്രത കുറക്കുന്നതിന് നടപടികൾ ആവശ്യമായിരുന്നു.
ഇതാണ് ഒപെക് അംഗ രാജ്യങ്ങളും അംഗങ്ങളല്ലാത്ത എണ്ണ ഉൽപാദക രാജ്യങ്ങളും തമ്മിലെ സഹകരണത്തിലേക്ക് നയിച്ചത്. ഇരു കൂട്ടരും തമ്മിൽ 2016 അവസാനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. 2017 നവംബറിൽ ആറ് രാഷ്ട്രങ്ങളെ കൂടി ഉൾപ്പെടുത്തി കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി.
നവംബറിൽ നടന്ന യോഗത്തിൽ ആഗോള സമ്പദ് വ്യവസ്ഥ, ഉപഭോക്താക്കൾ, ഉൽപാദകർ എന്നിവയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി എണ്ണ വിവണിയിൽ സന്തുലിതത്വം പുനഃസ്ഥാപിക്കുന്നതിന് 30 എണ്ണ ഉൽപാദക രാജ്യങ്ങൾ പ്രതിബദ്ധത ഉൗന്നിപ്പറഞ്ഞതായി മന്ത്രി സ്മരിച്ചു.
സഹകരണത്തിനുള്ള ഇൗ സന്നദ്ധത എണ്ണയുടെ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ഇത്തരം നീക്കുപോക്കുകളില്ലെങ്കിൽ വിപണി കൂടുതൽ മോശമായ അവസ്ഥയിലേക്ക് പോകുമെന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
2018 ജനുവരി അവസാനത്തോടെ കെട്ടിക്കിടക്കുന്ന എണ്ണശേഖരം അഞ്ച് കോടി ബാരലായി കുറഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ആഗോളാടിസ്ഥാനത്തിൽ എണ്ണയുടെ ആവശ്യം വർധിച്ചിട്ടുണ്ട്. 2017ലെ വളർച്ച പ്രതിദിനം 11.5 ലക്ഷം ബാരൽ എന്നായിരുന്നു 2016 ഡിസംബറിൽ കണക്കാക്കിയിരുന്നത്. എന്നാൽ, ഇത് 16 ലക്ഷം ബാരൽ എന്നതാണ് പരിഷ്കരിച്ച കണക്ക്.
ഒപെകിെൻറ ‘ലോക എണ്ണ അവലോകനം 2017’ പ്രകാരം ആഗോള എണ്ണ ആവശ്യം 2020ൽ പ്രതിദിനം പത്ത് കോടി ബാരലും 2040ൽ 11.1 കോടി ബാരലും കവിയുമെന്നാണ്. വിപണിയിലെ സമവായപ്രകാരം നിലവിൽ വാർഷിക ഉൽപാദനത്തിൽ അഞ്ച് ശതമാനം കുറവുണ്ട്. അതിനാൽ നിലവിലെ അവസ്ഥ നിലനിർത്തിക്കൊണ്ടുപോകാൻ ഒാരോ വർഷവും പ്രതിദിന ഉൽപാനം 40 ലക്ഷം ബാരൽ കൂട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. 2018നും 2040നും ഇടയിൽ ആഗോള എണ്ണ മേഖലയിൽ 10.5 ട്രില്യൻ നിക്ഷേപം ആവശ്യമായിരിക്കുമെന്നാണ് ‘ലോക എണ്ണ അവലോകനം 2017’ കണക്കാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.