ഒളിമ്പിക്സ് ടീമുകൾ ദുബൈയിലേക്ക്; ചെക്ക് ടീം എത്തി
text_fieldsഅടുത്ത ദിവസംതന്നെ കൂടുതൽ രാജ്യങ്ങളുടെ ടീമുകൾ എത്തിയേക്കും
ദുബൈ: കോവിഡ് കാലത്ത് സുരക്ഷിതയിടം എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ഒളിമ്പിക്സ് ടീമുകൾ പരിശീലനത്തിനായി ദുബൈയിലേക്കെത്തുന്നു. ചെക്ക് റിപ്പബ്ലിക്കിെൻറ ദേശീയ പെൻറാത്ലൺ ടീമാണ് എത്തിയത്. അടുത്ത ദിവസംതന്നെ കൂടുതൽ രാജ്യങ്ങളുടെ ടീമുകൾ എത്തിയേക്കും. ഹംദാൻ സ്പോർട്സ് കോംപ്ലക്സിലാണ് ചെക് ടീമിെൻറ പരിശീലനം. ടോക്യോ ഒളിമ്പിക്സിന് മുന്നോടിയായാണിത്. പ്രശസ്ത താരങ്ങളായ മാർട്ടിൻ വ്ലാച്ച്, ജാൻ കഫ് തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്. ഇവരെല്ലാം ഒളിമ്പിക്സിന് നേരേത്ത യോഗ്യത നേടിയിരുന്നു. നാലു പരിശീലകരും ഒപ്പമുണ്ട്.
േലാകോത്തര മത്സരങ്ങൾക്കായി പരിശീലനം നടത്താൻ പറ്റിയ സാഹചര്യമാണ് ദുബൈയിലേതെന്നും എല്ലാ ആവശ്യങ്ങൾക്കും ഇവിടെ പരിഹാരമുെണ്ടന്നും മുൻ ഒളിമ്പ്യൻ മിഹെൽ കൂസെവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും അത്യാധുനികമായ കായികസംവിധാനങ്ങൾ ഇവിടെയുണ്ട്. സ്പോർട്സിന് അതിരറ്റ പിന്തുണ നൽകുന്നയിടം. ആദ്യമായിട്ടാവും ഇത്ര വലിയൊരു പെൻറാത്ലൺ ടീം ഇവിടെ എത്തി പരിശീലനത്തിനിറങ്ങുന്നത്. ഇവിടെയുള്ള സർക്കാർ സംവിധാനങ്ങൾ ചെയ്തുതരുന്ന സഹായങ്ങൾ വിലമതിക്കാനാവാത്തതാണ്. ഫുട്ബാളിനോ വമ്പൻ താരങ്ങൾക്കോ മാത്രമല്ല ഇവിടെ പ്രാധാന്യം നൽകുന്നത്. അത്ലറ്റിക്സ് ഉൾപ്പെടെയുള്ള എല്ല സ്പോർട്സിനും തുല്യ പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെൻറാത്ലൺ ടീമിനൊപ്പം ചെക്ക് റിപ്പബ്ലിക്കിെൻറ ഫെൻസിങ് ടീമിലെ ഭാവി താരങ്ങളും എത്തിയിട്ടുണ്ട്. ജിം, നീന്തൽ, ഫെൻസിങ്, റണ്ണിങ് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഹംദാൻ സ്പോർട്സ് കോംപ്ലക്സിലാണ് പരിശീലനം. 12 ദിവസം ടീം ഇവിടെയുണ്ടാവും.
24 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കോംപ്ലക്സ് ലോകത്തിലെതന്നെ ഏറ്റവും വലിയ മോഡേൺ മൾട്ടിപർപ്പസ് പരിശീലന കേന്ദ്രമാണ്. ബാസ്കറ്റ്ബാൾ, ബാഡ്മിൻറൺ, ഹാൻഡ്ബാൾ, വോളിബാൾ, നീന്ത, വാട്ടർപോളോ തുടങ്ങിയവക്കെല്ലം ഇതിനുള്ളിൽ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.