ഒളിമ്പിക്സ്: യു.എ.ഇയുടെ പതാകയേന്തി യൂസുഫ് അൽ മത്റൂഷി
text_fieldsദുബൈ: ഒളിമ്പിക്സിെൻറ ഉദ്ഘാടന ചടങ്ങിൽ യു.എ.ഇയുടെ പതാകയേന്തിയത് നീന്തൽ താരം യൂസുഫ് അൽ മത്റൂഷി. കന്നി ഒളിമ്പിക്സിൽ രാജ്യത്തിെൻറ പതാകയേന്താനുള്ള ഭാഗ്യവും മത്റൂഷിക്ക് ലഭിച്ചു.
പരമ്പരാഗത ഇമാറാത്തി വേഷത്തിലാണ് അദ്ദേഹം യു.എ.ഇ സംഘത്തെ നയിച്ചത്. ജപ്പാനിലെ യു.എ.ഇ അംബാസഡർ ഷെഹബ് അഹ്മദ് അൽ ഫാഹിം, നാഷനൽ ഒളിമ്പിക് കമ്മിറ്റി ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ അസ്സ ബിൻത് സുലൈമാൻ എന്നിവരും പങ്കെടുത്തു.ഞായറാഴ്ചയാണ് യു.എ.ഇയുടെ ആദ്യ മത്സരം. ഷൂട്ടിങ്ങിൽ സെയ്ഫ് ബിൻ ഫുത്തൈസ് പോരാട്ടത്തിനിറങ്ങും.
രണ്ട് തവണ ഐ.എസ്.എസ്.എഫ് വേൾഡ് കപ്പിൽ മെഡൽ നേടിയ ഫുത്തൈസ് കഴിഞ്ഞ റിയോ ഒളിമ്പിക്സിലും യു.എ.ഇയെ പ്രതിനിധീകരിച്ചിരുന്നു. 2004 ആതൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹാഷർ ആൽ മക്തൂം സ്വർണം നേടിയതാണ് യു.എ.ഇയുടെ ഒളിമ്പിക്സിലെ ഏറ്റവും മികച്ച നേട്ടം. ഇത്തവണ പ്രതീക്ഷ ജൂഡോ താരങ്ങളായ വിക്ടർ സ്കോർട്ടോവിലും ഇവാൻ റെമാറെൻകോയിലുമാണ്. തിങ്കളാഴ്ച മത്സരിക്കാനിറങ്ങുന്ന സ്കോർട്ടോവ് 2018 ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവാണ്. ജൂലൈ 30നാണ് റെമാറെൻകോയുടെ മത്സരം. 2014 വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം വെങ്കലം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.