ഹത്തയിൽ ഒമാൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
text_fieldsദുബൈ: ഒമാനും ദുബൈയും അതിർത്തിപങ്കിടുന്ന ഹത്തയിൽ ഒമാെൻറ 51ാമത് ദേശീയദിനാഘോഷം സംഘടിപ്പിച്ചു.
കൗൺസിൽ ഫോർ ബോർഡർ ക്രോസിങ് പോയൻറ്സ് സെക്യൂരിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശമനുസരിച്ചാണ് സഹോദര രാജ്യത്തിെൻറ ദേശീയദിനം നിറപ്പകിട്ടോടെ കൊണ്ടാടിയത്.
'ഒമാൻ നമ്മിൽ നിന്നുള്ളതാണ്, നമ്മൾ അവരുടെ കൂട്ടത്തിലാണ്' എന്ന തലക്കെട്ടോടെ നടന്ന പരിപാടിയിൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പങ്കെടുത്തു.
ചടങ്ങിൽ ഒമാനിൽനിന്ന് അൽ ബാതിന നോർത്ത് ഗവർണറേറ്റ് കമാൻഡർ ഇൻ ചീഫ് അബ്ദുല്ല അൽ ഫാർസിയുടെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.
യു.എ.ഇ വ്യോമാഭ്യാസ ഡിസ്പ്ലേ ടീമായ അൽ ഫുർസാൻ നടത്തിയ എയർ ഷോയും ദുബൈയിലെ ഡിപ്പാർട്മെൻറ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിച്ച ക്ലാസിക്കൽ കാറുകളുടെ പരേഡും ദുബൈ പൊലീസ് അക്കാദമിയിലെ ഉദ്യോഗാർഥികളുടെ സൈനിക പ്രദർശനവും ആഘോഷത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.