ഒമാൻ വെടിവെപ്പ്; ശക്തമായി അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: നിരവധി പേരുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഒമാനിലെ വാദി കബീറിലെ പള്ളിയുടെ പരിസരത്ത് നടന്ന വെടിവെപ്പിൽ ശക്തമായി അപലപിച്ച് യു.എ.ഇ ഭരണകൂടം. സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ സുരക്ഷക്കുമായി ഒമാൻ പൊലീസ് നടത്തിയ നടപടികളിൽ യു.എ.ഇ വിദേശകാര്യ മന്ത്രാലയം പിന്തുണ അറിയിക്കുകയും ചെയ്തു.
ജനങ്ങളുടെ ജീവനും സ്വത്തിനും സമാധാനത്തിനും സുരക്ഷക്കും ഭീഷണിയുയർത്തുന്ന എല്ലാ അക്രമങ്ങളേയും അപലപിക്കുന്നതായും പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
ഒമാനിലെ ജനങ്ങൾക്കും സർക്കാറിനും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പരിക്കേറ്റവരിൽ നാലുപേർ പൊലീസ് ഉദ്യോഗസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.