ഓൺ എയർ വിത്ത് തൈം
text_fields29കാരിയായ തൈം അൽ ഫലാസി യു.എ.ഇയിലെ സാമൂഹിക മാധ്യമ ലോകത്തെ ഏറ്റവും വലിയ താരമാണ്. ഇൻസ്റ്റഗ്രാമിൽ മൂന്നു മില്യണിലേറെ ഫോളേവേഴ്സ് ഉള്ള തൈം, ദശലക്ഷക്കണക്കിന് ദിർഹമാണ് സാമൂഹിക മാധ്യമങ്ങൾ വഴി സമ്പാദിക്കുന്നത്. ഫുതൈം എന്നാണ് ഇവരുടെ പൂർണനാമം. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനായാണ് തൈം എന്ന പേര് സ്വീകരിച്ചത്. ചെറുപ്പം മുതൽ നല്ലൊരു ആങ്കർ ആകാനുള്ള ആഗ്രഹമാണ് തന്നെ നയിച്ചതെന്നും മാതാപിതാക്കൾ അനുകൂലമല്ലാതിരിന്നിട്ടും മാധ്യമ പഠനത്തിന് ചേരാൻ കാരണമതായിരുന്നെന്നും തൈം പറയുന്നു.
2012ൽ സായിദ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഉടനെ തൈം 'യോളോ മാഗസിൻ' എന്ന ഡിജിറ്റൽ മാഗസിന് തുടക്കം കുറിച്ചു. അടുത്ത വർഷം 'ഓൺ എയർ വിത്ത് തൈം' എന്ന റേഡിയോ പരിപാടി ആരംഭിച്ചു. ജനകീയത കൈവന്നതോടെ പരിപാടിയുടെ പേര് 'തൈം ഷോ' എന്നാക്കി. പിന്നീട് യൂടൂബിൽ ചാനൽ ആരംഭിച്ചു. ആദ്യ വീഡിയോ തന്നെ ഹിറ്റായതോടെ സാമൂഹിക മാധ്യമ ഇടപെടലിന് ആവേശമായി.
മാതാവ് എല്ലാത്തിനും പിന്തുണയുമായി ആ ഘട്ടത്തിൽ കൂടെ നിന്നതായി തൈം പറയുന്നു. പ്രധാനമായും ഫുഡ്, ട്രാവൽ ബ്ലോഗുകൾ ചെയ്ത് തുടങ്ങിയപ്പോൾ ഇമാറാത്തികളുടെ സോഷ്യൽ മീഡിയ സ്റ്റാറായി തൈം മാറി. പിന്നീട് ഇൻസറ്റഗ്രാമും സ്നാപ് ചാറ്റിലും കേന്ദ്രീകരിച്ചു. ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ളവർ ഇവരെ ഫോളോ ചെയ്യുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി പണം സമ്പാദിക്കാൻ കഴിയുമെന്ന അറിവ് ആദ്യകാലത്തൊന്നും ഉണ്ടായിരുന്നില്ലെന്ന് തൈം പറയുന്നു. നാലാമത്തെ യൂട്യൂബ് പോസ്റ്റിന് ശേഷമാണ് സോഷ്യൽ മീഡിയ ഇൻഫ്ല്യുൻസ് എത്രത്തോളം വലുതാണെന്ന് തൈം തിരിച്ചറിഞ്ഞത്.
പോസ്റ്റിൽ പരാമർശിച്ച റെസ്റ്ററൻറിൽ രണ്ടാംദിവസം ആളുകൾ ഉൾകൊള്ളാനാവാത്ത വിധം വന്നതായി ഉടമ പരാതിപറഞ്ഞു. ഇതോടെ സാമൂഹിക മാധ്യമങ്ങൾ വഴി പണസമ്പാദനവും സാധ്യമാകും എന്ന് തിരിച്ചറിഞ്ഞു. പിന്നീട് വിവിധങ്ങളായ കമ്പനികൾ ഇവരുമായി കരാറുകളിൽ ഒപ്പിട്ടു. ഇത്തിസലാത്ത് അടക്കമുള്ളവർ വലിയ കരാറുകളുമായി രംഗത്തെത്തി. ഇന്ന് തൈമിന് സ്വന്തമായി എട്ട് റസ്റ്ററൻറുകൾ തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.