ഓണ മാമാങ്കം ടിക്കറ്റ് വില്പന പുരോഗമിക്കുന്നു
text_fieldsദുബൈ: യു.എ.ഇയിലെ ഓണാഘോഷങ്ങളിലെ എക്കാലത്തെയും മെഗാ ഇവന്റായ ഓണ മാമാങ്കത്തിന്റെ ടിക്കറ്റ് വില്പന പുരോഗമിക്കുന്നു. നാല് ടിക്കറ്റ് വിഭാഗങ്ങളിലായി അത്യാകര്‍ഷകമായ ഓഫറുകളാണ് ലഭ്യമായിട്ടുള്ളത്. https://sharjah.platinumlist.net/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 1499 ദിര്‍ഹമിന്റെ റോയല്‍ പ്രീമിയം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സോഫ സീറ്റിങ്, വി.ഐ.പി പാര്‍ക്കിങ്, കൂടാതെ ടൊവിനോ തോമസിനും മറ്റു സെലിബ്രിറ്റികള്‍ക്കുമൊപ്പം തിരുവോണസദ്യ ആസ്വദിക്കാൻ അവസരം. 499 ദിര്‍ഹമിന്റെ പ്ലാറ്റിനം ടിക്കറ്റെടുക്കുന്നവര്‍ക്ക് വി.ഐ.പി എന്‍ട്രി, പ്രീമിയം സീറ്റിങ്, പ്രത്യേക ഓണസദ്യ എന്നിവ ലഭിക്കും.
1750 ദിര്‍ഹം നല്കിയാല് നാലുപേര്‍ക്ക് പ്ലാറ്റിനം ടിക്കറ്റുകള്‍ ലഭിക്കും. 249 ദിര്‍ഹമാണ് ഡയമണ്ട് ടിക്കറ്റിന്. ഗോൾഡ് ടിക്കറ്റിന് 100 ദിര്‍ഹമാണ് നിരക്ക്. ഹിറ്റ് എഫ്.എമ്മില്‍ നടക്കുന്ന ഓണമാമാങ്കം മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ടിക്കറ്റുകൾ അപ്ഗ്രേഡ് ചെയ്ത് ടൊവിനോയൊടൊപ്പം തിരുവോണ സദ്യ കഴിക്കാനുള്ള അവസരമുണ്ടാകും. റോയല്‍ പ്രീമിയം കാറ്റഗറി ടിക്കറ്റാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ മറ്റൊരു റോയല്‍ പ്രീമിയം ടിക്കറ്റ് സൗജന്യമായി നേടാം.
ഓണമാമാങ്കത്തിന്റെ ഭാഗമായി ഇത്തവണയും വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിലാണ് മത്സരങ്ങള്‍. തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, പായസ പാചക മത്സരം, ഫാന്‍സി ഡ്രസ്, വടം വലി, കിഡ്സ് പെയിന്റിങ് മത്സരം, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക, പൂക്കള മത്സരം എന്നീ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ www.onamamangam.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഇക്വിറ്റി പ്ലസ് അഡ്വര്ടൈസിങ്ങും ഹിറ്റ് എഫ്.എമ്മും സംയുക്തമായി സെപ്റ്റംബര്‍ 15ന് സംഘടിപ്പിക്കുന്ന ഓണ മാമാങ്കം 2024ന്റെ ടിക്കറ്റ് വില്പനയും പുരോഗമിക്കുകയാണ്.
ഷാര്‍ജ എക്സ്പോ സെന്ററിലാണ് മെഗാ ഇവന്റ്. ലുലുവാണ് ടൈറ്റിൽ സ്പോൺസർ. ഉജാല ഡിറ്റര്‍ജന്റ്, വാട്ടിക്ക, നിയോ ഹെയര്‍ ലോഷന്‍ ജി.ആർ.ബി നെ, സാപില്‍ പെര്‍ഫ്യൂംസ്, ഈസ്റ്റേൺ, സി.ബി.സി കൊക്കനട്ട് ഓയിൽ, മദേര്‍സ് റെസീപി, എന്‍ പ്ലസ് പ്രഫഷനൽ, ബസൂക്ക, ബാദ്ഷ, അൽ ഐൻ ഫാംസ്, ഇ.എം.എൻ.എഫ് എന്നിവരാണ് മറ്റു സ്പോൺസർമാർ.
allabout.ae ആണ് പ്രൊഡക്ഷന്‍ പാര്‍ട്ട്ണര്‍. ഗള്‍ഫ് മാധ്യമം, ഏഷ്യാനെറ്റ് ന്യൂസ്, മഴവില്‍ മനോരമ, ഡെയ്ലി ഹണ്ട്, വണ്‍ അറേബ്യ എന്നിവയാണ് മീഡിയ പാര്‍ട്ട്ണര്‍മാര്‍. ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ്ങ് ഒരുക്കുന്ന ഓണമാമാങ്കം 2024ന്റെ സപ്പോര്‍ട്ടിങ് സ്പോണ്സര് എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി (ഇ.എം.എൻ.എഫ്) യും എനര്‍ജൈസ്ഡ് ബൈ പാര്‍ട്ട്ണര്‍ ഹിറ്റ് എഫ്.എമ്മുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.